അപ്പച്ചനോട് രണ്ടു മക്കളും യാചിച്ചു പറഞ്ഞു ” അപ്പച്ചാ ദയവായി സമ്മതിക്കണം ഇതിലൊന്ന് ഒപ്പിട്ടു തരണം സമ്മതപത്രമാ അവയവദാനത്തിനായി കണ്ണും കരളും മതി പത്രത്തിലൊക്കെ അപ്പച്ചന്റെ പേരും ഫോട്ടോയും ഞങ്ങടെ പേരുമൊക്കെ വരും”.
അവരിരുവരും ഒരുമിച്ചു മനസില്‍ പറഞ്ഞു ” ഇതുവരെ ഞങ്ങളുടെ പേരൊന്നും പത്രത്തില്‍ വന്നിട്ടില്ല അപ്പച്ചനെങ്കിലും അതിനിട വരുത്തിയെങ്കില്‍”
ഒക്കെ മനസിലാക്കി അപ്പച്ചന്‍ നീട്ടിയ ഒരാട്ട് ആട്ടി ” നിങ്ങടെ പോലത്തവന്മാര്‍ എന്റെ അവയവത്തിലൂടെ ജീവിക്കണ്ടടാ പട്ടികളെ”
അരുണ്‍ പൊയ്യേരി
(ഇന്നു മാസിക )