അവറ്റകൾ കല്ലോ തടിയോ തന്നെ ആവാം

f4ab37a4b27cecb5cfb89e8e14aeb89c-white-trees-black-and-white-tree

ശിഖരങ്ങളിൽ കൂട് കൂട്ടാനാവാം
ഇടങ്ങളെ വാടകക്ക് നൽകിയത്
അവിടെ മുൻപ് ഉണ്ടായിരുന്നവ
ദേശാടനകിളികളാകുമെന്ന്
അറിയാതെയും ആവാം…..

ചിലപ്പോൾ അറിഞ്ഞിട്ടുമാകാം….

അറിഞ്ഞോ അറിയാതെയോ
വാടകയ്ക്ക് നൽകിയത് കൊണ്ടാണ്
അവറ്റകളെ തടികൾ എന്നോ മരങ്ങൾ
എന്നോ വിളിക്കുന്നതും….

ചിലപ്പോൾ കല്ലുകൾക്കും
ഇങ്ങനെ എന്തെങ്കിലുമൊക്കെ
ചരിത്രം ഉണ്ടാകാം….
അതാവാം അവറ്റകളെ കല്ലുകൾ
എന്ന് വിളിക്കുന്നത്…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here