ആദ്യമായി സിഗറററ് ചുണ്ടോടടുപ്പിച്ച്,
മുന്നിലെ പതിമൂന്നു നില കെട്ടിടത്തിന്റെ,
ഏഴാം നിലയിലെ,
ചുവന്ന ലില്ലിപ്പൂക്കള് നിറഞ്ഞ ബാല്ക്കണിയിലേയ്ക്കുററു നോക്കുമ്പോള്,
ആ ചുവരുകള്ക്കപ്പുറത്ത്,
അവനെയും അവളെയും,
അവരുടെ നഗ്നമായ ശരീരങ്ങളെയും,
പുകയുന്ന മനസ്സുകളെയും കാണുന്നു.
അവളുടെ ചുംബനങ്ങള്,
അവന്റെ സിരകളിലേയ്ക്ക് ഇരച്ചു കയറുന്നു.
അവന്റെ പരുപരുത്ത കൈകള്,
അവളെ ആപാദചൂഡം ഉണ൪ത്തിക്കൊണ്ടിരിയ്ക്കുന്നു.
അവളുടെ നേ൪ത്ത വിരലുകള്,
അവന്റെ മുടിയിളകള്ക്കിടയില് അലസമായി ചലിയ്ക്കുന്നു.
അവന്റെ ഉന്തിയ പല്ലുകള്,
അവളില് സുഖമുളള നീറലുകള് സൃഷ്ടിക്കുന്നു.
അവളുടെ കണ്ണുനീ൪ അവനെ ജ്വലിപ്പിയ്ക്കുന്നു.
അവന്റെ വിയ൪പ്പിന്റെ ഗന്ധം അവളെ കീഴ്പ്പെടുത്തുന്നു.
അവളുടെ പ്രണയത്തിന്റെ ആഴവും,
അവന്റെ കാമത്തിന്റെ വലിപ്പവും,
അവ൪ തിരിച്ചറിയുന്നു.
രതിമൂ൪ച്ഛയുടെ സുന്ദരമായ വിലങ്ങുകളഴിച്ച്,
സന്കീ൪ണമായ യാഥാ൪ത്ഥ്യത്തിലേയ്ക്ക് അവ൯ നടന്നു നീങ്ങവേ,
ഇനിയും പുകയ്ക്കാത്ത ആ സിഗറററ് കൊളുത്തിത്തരുമ്പോള്,
ഞാ൯ ഒരു പരാജിതനായ സുഹൃത്തായി മാറുന്നു.
രാത്രിയുടെ നിശ്ശബ്ദതയിലെപ്പഴോ,
സ്വപ്നസ്ഖലനത്തിന്റെ അനുഭൂതിയിലെന്നോണം,
കണ്ണുകള് തുറക്കാതെ,
മററാരോടോ എന്ന പോലെ,
ഞാ൯ നിങ്ങളെ പ്രണയിയ്ക്കുന്നുവെന്ന് അവള് മന്ത്രിയ്ക്കുമ്പോള്,
ഞാ൯ ഒരു പരാജിതനായ ഭ൪ത്താവായി മാറുന്നു.
അവളും,
അവനും,
പരാജിതനായ ഞാനും.