അവൾ

 

 

 

 

 

 

മയിൽപ്പീലിയൊന്നു കൊണ്ട് മുഖം മറച്ചു

അവൾ രാധയെപ്പോലെ കളം വരച്ചു.

അലതല്ലും നാണമുയരുമാ പൂമുഖം,

മായിരം ചുംബനം  മേറ്റുവാങ്ങി.

നമ്രത വദനമേ സുന്ദരഭാവമേ

തെന്നലോ തഴുകും നിൻ,

കാർകൂന്തൽ അലയുമീ

തെന്നലെ പുണരുവാനാഗ്രഹിച്ചു.

കാമിനിയോമനെ, മണിമുത്തുപ്പോലെ നിൻ

ലജ്ജയാം വദനമ്മിന്നുയർത്തീടുമോ?

നാണമാമനസ്സുമായി പകലോലലകളിൽ,

മായിരം സ്വപ്നം നീ നെയ്തുതീർത്തോ?

നമ്രത വദനമേ സുന്ദരഭാവമേ

പുതുരാവിൽ നീയന്നു ഇഷ്ടമോതി

നിർവൃതി വദനമായി, മാരാവിലായിരം

സ്വപ്നങ്ങൾ നെയ്തു ഞാൻ ഉല്ലസിച്ചു.

ഒടുവിലിന്നാദ്യമായി, മൊരായിരം സ്വപ്നങ്ങൾ

ഒരുമിച്ചിരുന്നു നാം നെയ്തെടുത്തു.

ആശയവിരക്തിയിൽ അന്യോന്യം മറന്നു നാം

പ്രണയാദിനങ്ങളെ നുകർന്നിരുന്നു.

മണിമുത്തുപ്പോലെ നിൻ- കവിൾത്തടത്തിലിന്നു ഞാൻ

ചുംബനസാഗരം പകർന്നു നൾകി

തേനൂറും നിൻ മിഴിമുനകളെ നോക്കി ഞാൻ

ഹൃദയമാമറകളിൽ മറച്ചു വെച്ചു, നിന്നെ

ഹൃദയമാമറകളിൽ മറച്ചു വെച്ചു.

ഈ സ്നേഹമുലകിലിന്നാദ്യമായുയരുവാൻ

ഹൃദയമാമറകളെ മുറിച്ചെടുത്തു,ഞാൻ

ഹൃദയമാമറകളെ മുറിച്ചെടുത്തു.

സസ്നേഹമരുളുന്നു, പ്രണയമാനിമിഷത്തെ

മുറിവേറ്റ ഹൃദയത്തിൻ നൊമ്പരത്താൽ.

തിരിഞ്ഞു നീ നോക്കാതെ പോകുമീവഴിയോര-

മെവിടേലുമിന്നു ഞാൻ കാത്തുനില്ക്കും

ഹൃദയമാമറകളെ തിരികെ നൾകാം സഖി

ഒരു വാക്കെങ്കിലും മൊഴിഞ്ഞിടാമോ?

നുകർന്നു നിൻ പ്രമത്തിൻ, അമൃതിലലിഞ്ഞു ഞാൻ

മൂടനാമിന്ദ്രനെ പോലെയായി.

പ്രമമാം അമൃതുപ്പോൽ ലഹരിയൊന്നില്ലിനി

മതിമറന്നുല്ലസിച്ചാർത്തിടുവാൻ.

വന്ദിത വദനമേ സൗന്ദര്യ ലഹരിയെ

പരിഭവമൊന്നില്ല പൊറുത്തീടണെ..!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English