അവൾ




 

 

 

അവളുടെ,
മുഖമാഗ്നി നാളം അവൾ ജ്വാലാമുഖി,
കാമികൾക്കതു ചെങ്കനൽ ചൂള,
പ്രേമികൾക്കതു ചുവപ്പിൻ പ്രണയതീനാമ്പ്..

അവളുടെ,
മനം നീലജലരേഖ അവൾ സാഗരം,
കാമനകളെ ആഴത്തിൽ ഒളിപ്പിക്കാനും,
സ്വപനങ്ങൾ തൻ അലകൾ, വിടർത്തുവാനും കഴിയുന്ന നീലസാഗരം…
അതിൻ അടിത്തട്ടിൽ മുങ്ങിപോയവരെത്ര,
അതിന്റെ പരപ്പിൽ പൊങ്ങികിടക്കുവോരെത്ര…..

അവളുടെ,
ഗർഭഗേഹം മണ്ണിൻതണുപ്പു പകരുന്നു,
അതിൻ നൂറുമുലഞെട്ടുകൾ ഈമ്പി- വളരുന്നു പുതുചെംകതിരുകൾ…..

അവളുടെ,
ചേതന വിടർന്ന ആകാശം പോൽ,
ചിലപ്പോൾ സന്തോഷം വെൺമേഘ- തുണ്ടുകൾ പോൽ പാറും
ചിലപ്പോൾ വിഷാദം കാർമേഘത്തെ ഘനീഭവിപ്പിക്കും…

അവളുടെ,
സാമീപ്യം മന്ദമാരുതഭാവത്തെയെൽക്കും-
അത് പുഴുവെന്ത വൃണങ്ങളിൽ അമൃത് പുരട്ടും…

അവൾ….
പഞ്ചഭൂത സത്തയെന്നു അല്ല
അവൾ പഞ്ചകന്യാ തന്തുവെന്ന്….
അല്ലവൾ പച്ചമണ്ണ് കുഴച്ചു വീറിൻ ഉലയിൽ തിളച്ചു,
നോവിൻ ജലകണങ്ങൾ വീണു പുളഞ്ഞു വിളങ്ങിയ ശിൽപം….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here