കോന്നൻ മരിച്ചപ്പോൾ ചേന്ദൻ കുഞ്ഞായിരുന്നു. അച്ഛനില്ലാത്ത മകനെ അമ്മ അല്ലലറിയാതെ വളർത്തി.
ഇളയച്ഛൻ കേളു ചേന്ദനെയും അമ്മയെയും പല വിധത്തിലും ദ്രോഹിച്ചു. കുടുംബസ്വത്തുക്കൾ ഭാഗിച്ച സമയത്ത് കോന്നനവകാശപ്പെട്ട സ്വത്തുക്കൾ ചേന്ദന് കൊടുത്തില്ല.
പ്രായപൂർത്തി വന്നപ്പോൾ അതേ ചൊല്ലി കേളുവും ചേന്ദനും വാക്കുതർക്കമുണ്ടായി തർക്കം മൂത്തു വഴക്കായി . കേളുവും ചേന്ദനും തമ്മിൽ ശത്രുക്കളുമായി. .
ചേന്ദനെ നശിപ്പിക്കാൻ കേളു പല തന്ത്രങ്ങളും പ്രയോഗിച്ചു ഊണിലും ഉറക്കത്തിലും ചേന്ദനെ നശിപ്പിക്കണമെന്ന ചിന്ത മാത്രമായി .
ഒരു അർദ്ധരാത്രി കേളു ചേന്ദന്റെ വീടിനു തീ വെച്ചു . തീ ആളിപ്പടർന്നപ്പോൾ ചേന്ദനും അമ്മയും ചാടിയെഴുന്നേറ് ഒച്ചവെച്ച് കരഞ്ഞു. കരച്ചിലും ബഹളവും കേട്ട് അയൽക്കാർ ഓടികൂടി
വന്നവർ വന്നവർ തീ കെടുത്താൻ അശ്രാന്ത പരിശ്രമം നടത്തി വിജയിച്ചില്ല. വീട് മുഴുവൻ കത്തി ചാമ്പലായി
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മയും മകനും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു.
ഒരു രാത്രി കിടന്നുറങ്ങിയപ്പോൾ ചേന്ദൻ ഒരു സ്വപ്നം കണ്ടു.
‘കിടന്നുറങ്ങാതെ എഴുന്നേറ്റ് ചാരം വാരി ചാക്കുകളിലാക്കി വണ്ടിയിൽ കയറ്റി കൊണ്ട് പോയി വിൽ ക്ക്’ എന്നായിരുന്നു സ്വപ്നം..
സ്വപ്നത്തിൽ കണ്ട പോലെ ചേന്ദൻ ചാരം വാരി ചാക്കുകളിൽ നിറച്ച് വണ്ടിയിൽ കൊണ്ട് പോയി. . വൈകുന്നേരം വരെ ഓരോ വീടിന്റെയും പടിക്കൽ ചാരം വേണമോ എന്ന് ചോദിച്ചു നടന്നു ആരും വാങ്ങിയില്ല.
സന്ധ്യയായപ്പോൾ വണ്ടി ഒരു സത്രത്തിന്റെ മുമ്പിലഴിച്ചു വച്ച് കാളകളെ സത്രത്തിന്റെ മുമ്പിൽ നിന്ന മാവിൽ കെട്ടിയിട്ടു ചേന്ദൻ സത്രത്തിൽ കിടന്നുറങ്ങി.
അർദ്ധരാത്രി ഒരു പോലിസ് ജീപ്പ് കള്ളന്മാരെ ഓടിച്ചുകൊണ്ട് വന്ന് സത്രത്തിന്റെ മുമ്പിൽ നിന്നു . പോലി സുകാരെ കണ്ട് ഭയന്ന കള്ളന്മാർ കൈയിലുണ്ടായിരുന്ന സ്വർണ്ണചാക്ക് ചാരം വണ്ടിയിൽ വച്ചുകൊണ്ടോടി.
പ്രഭാതം പൊട്ടിവിരിഞ്ഞപ്പോൾ ചേന്ദനെഴുന്നെറ്റു കാളകളെ അഴിച്ച് വണ്ടിക്ക് കെട്ടി വീട്ടിലേക്കു മടങ്ങി. വീട്ടിൽ ചെന്ന് ചാരം ചാക്കുകളെടുത്ത് പറമ്പിലിട്ടു . ഒരു ചാക്കെടുത്തിട്ടു പൊങ്ങാതെ വന്നപ്പോൾ തുറന്നു നോക്കി. അവന്റെ കണ്ണഞ്ചിപ്പോയി. ചാക്ക് നിറയെ സ്വർണ്ണം. അമ്മയെ വിളിച്ച് കാണിച്ച് കൊടുത്തു. ഇരുവരുമൊരുമിച്ച് സ്വർണ്ണം നിറച്ച ചാക്ക് വീട്ടിലേക്കു കൊണ്ട് പോയി.
ഇളയച്ഛന്റെ വീട്ടിൽ ചെന്ന് പറ വാങ്ങിക്കൊണ്ട് വന്നു. പറ വാങ്ങാൻ ചെന്നപ്പോൾ ഇളയമ്മ ചോദിച്ചു.
‘എന്തിനാണിപ്പോൾ പറ’
” കുറച്ച് സ്വർണ്ണം അളക്കാനാ’
ഇളയമ്മയ്ക്കു അത്ഭുതം തോന്നി. അവർക്ക് വിശ്വാസം വന്നില്ല. സ്വർണ്ണം അളക്കാൻ പറയോ?
ഇളയമ്മ പറയെടുത്ത് കൊടുത്തപ്പോൾ പറയുടെ അടിയിൽ അൽപ്പം മെഴുകു വച്ചു.
സ്വർണ്ണം അളന്ന് പറ തിരിച്ചുകൊടുത്തപ്പോൾ ഇളയമ്മ പറയുടെ അടിയിൽ നോക്കി. അത്ഭുതം ഒരു പവൻ പറയുടെ അടിയിൽ മെഴുകിൽ പതിഞ്ഞിരുന്നു.
ചേന്ദൻ സ്വർണ്ണം വിറ്റ് മനോഹരമായ മാളിക പണിയിച്ചു.
ചേന്ദന്റെ അഭിവൃദ്ധി കണ്ടപ്പോൾ കേളുവിന് ചേന്ദനോടുള്ള പക വർദ്ധിച്ചു. ചേന്ദനെ എങ്ങനെയെങ്കിലും നശിപ്പിക്കാൻ തീരുമാനിച്ചു. ചേന്ദന്റെ ഉഴവുകാളകളെ കേളുവിന്റെ വാഴ തിന്നു എന്ന കാരണം പറഞ്ഞ് തല്ലിക്കൊന്നു.
ഇതുകണ്ട് ചേന്ദന്റെ ‘അമ്മ മകനെ സമാധാനപ്പെടുത്തി.
‘ ഇളയച്ഛനോട് വഴക്കിനു പോകണ്ട. ദൈവം ചോദിച്ചു കൊള്ളും നമ്മളായിട്ടൊന്നും ചോദിക്കണ്ട ‘
ചേന്ദൻ അമ്മയുടെ വാക്കുകൾ കേട്ട് അറവുകാരനെ വരുത്തി കാളകളുടെ തൊലി കേട്ടു കൂടാതെ പൊളിച്ചെടുത്ത് ഉപ്പിട്ടുണക്കി വിൽക്കാൻ കൊണ്ട് പോയി. പകൽ മുഴുവനും നടന്നിട്ടും കാളത്തോൽ ആരും വാങ്ങിയില്ല. രാത്രി മൈതാനത്ത് നിന്ന ഒരാലിൻ ചുവട്ടിൽ കിടന്നുറങ്ങി. പാതിരാവായപ്പോൾ നാലഞ്ചാളുകൾ ആലിൻ ചുവട്ടിലേക്ക് നടന്നു വരുന്നത് കണ്ട് ചേന്ദൻ കാളത്തോലുമായി ആലിൻ മുകളിലേക്ക് കയറി.
വന്നവർ കള്ളന്മാരായിരുന്നു അവർ കൊള്ളയടിച്ച സ്വർണ്ണം ആലിൻ ചുവട്ടിൽ ഇരുന്ന് പങ്കു വച്ചു അപ്പോൾ കള്ളൻ മാരിൽ ഒരുവൻ പറഞ്ഞു
”
ഒപ്പം പങ്കിട്ടുവയ്ക്കണം മുകളിലിരിക്കുന്നയാൾ കാണും ‘
മുകളിരിക്കുന്ന തന്നെ പറ്റിയായിരിക്കും പറയുന്നതെന്ന് ചേന്ദൻ വിചാരിച്ച് . അയാൾ പേടിച്ച് വിറച്ചു കൈയിലിരുന്ന കാളത്തോൽ കള്ളന്മാരുടെ സ്വർണ്ണ ചാക്കിലേക്കു വീണു. ‘കിലും കിലും’ ശബ്ദം കേട്ട് കള്ളന്മാർ പേടിച്ച് ആത്മരക്ഷാർത്ഥം നാലുപാടും ഓടി.
വെളുപ്പാൻ കാലത്ത് ചേന്ദൻ താഴെയിറങ്ങിയപ്പോൾ ഒരു ചാക്കിൽ കുറെ പവനും മീതെ കാളത്തോലും കിടക്കുന്നതു കണ്ട് അയാളെല്ലാം വാരിക്കെട്ടി വീട്ടിലേക്കു കൊണ്ട് പോയി. സ്വർണ്ണം വിറ്റ് അമ്മയും മകനും സുഖമായി ജീ വി ച്ചു.
ചേന്ദനെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ അടിക്കടി അഭിവൃദ്ധി പ്രാപിക്കുന്നതുകൊണ്ട് കേളുവിന് അയാളോടുള്ള പക വർദ്ധിച്ചു. മനസ്സിൽ പക വച്ച് പുലർത്തിയ കേളുവിന്റെ മന;സമാധാനം നഷ്ടപ്പെട്ടു. മന’സമാധാനം നഷ്ടപ്പെട്ട അയാളുടെ മനസിന്റെ സമനില തെറ്റി. കേളു ഒരു മാനസിക രോഗിയായി തീർന്നു.