എം. മുകുന്ദന്‍ രചന നിര്‍വ്വഹിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. ആൻ അഗസ്റ്റിൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സറാണ്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എം.മുകുന്ദൻ. ഛായാഗ്രാഹണം അഴകപ്പനാണ്. പ്രഭാവർമ്മയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.