കുട്ടികളിലെ ഓട്ടിസത്തെപ്പറ്റി പല തെറ്റിദ്ധാരണകളാണ് പൊതുജനങ്ങൾക്കുള്ളത്. കലാപരമായി ഏറെ മുന്നിലെത്താൻ കഴിയുന്ന തരത്തിൽ അനുഗ്രഹീതരാണ് ഈ അസുഖം ബാധിച്ച പല കുട്ടികളും. . കുട്ടികളിലെ ഈ കഴിവുകൾ പുറംലോകത്തെത്തിക്കാനും അവരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിൽ മാറ്റം വരുത്താനും ലക്ഷ്യം വെച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ഓട്ടിസം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളാണ് ഇവയിലെ സജീവ അംഗങ്ങൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടത് സമൂഹത്തിൽ നിന്നും കുറച്ച് പരിഗണനയാണ് പലപ്പോഴും അത് നല്കാൻ നമുക്ക് സാധിക്കാറുമില്ല. കൃതി സാഹിത്യോത്സവത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ ഏറെ സ്ർധേയമാകുന്നത് അത് ഈ അസുഖം ബാധിച്ച കുട്ടികളുടെ കലാപരമായ കഴിവുകൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിലൂടെയാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ രചനകളാണ് സ്റ്റാലിന്റെ പ്രധാന ആകർഷണം. അതിനൊപ്പം തന്നെ ഈ രോഗം ഉള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകുക എന്നതും ഈ സ്റ്റാളിന്റെ ലക്ഷ്യമാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ കവിതകൾ സ്റ്റാളിൽ പ്രദർശനത്തിനുണ്ട്.
അതോടൊപ്പം ഓട്ടിസം ക്ലബ് പ്രസിദ്ധീകരിക്കുന്ന ഓട്ടിസം വോയ്സ് എന്ന പുസ്തകവും സ്റ്റാളിൽ ലഭ്യമാണ്.എറണാകുളം ഓട്ടിസം ക്ലബ്ബ് സെക്രട്ടറി ബിജു ഐസക്കിന്റെ അഭിപ്രായത്തിൽ സമൂഹത്തിന് ഇത്തരം അസുഖങ്ങളുള്ളവരോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുക എന്നുള്ളതാണ് ഓട്ടിസം ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സച്ചിദാനന്ദൻ പ്രകാശനം ചെയ്ത ഷെറിന് മേരി സക്കറിയയുടെ മൂന്നാമത് കവിതാ സമാഹാരമായ ‘മൂണ്ലൈനീരദ, ചന്ദ്രകാന്ത്, നിരഞ്ജന്, ഷെറിന് മേരി സ്കറിയ, നയന്‍, ഷെറിന് എന്നീ കുട്ടികളുടെ പുസ്തകങ്ങളാണ് സ്റ്റാളിലുള്ളത്. നീരദയുടെ ‘ഡ്യൂ ഡ്രോപ്സ്’, ‘ടെന്‍ഡര്‍ ട്വീറ്റ്സ്’, നയന്റെ ‘ജേണി ഓഫ് മൈ സോള്‍’ എന്നീ ഇംഗ്ലീഷ് കവിതാ സമാഹാരങ്ങളും ചന്ദ്രകാന്തിന്റെ ‘ഗുരുവില്‍ നിന്ന് ഗുരുവിലേക്ക്’, നിരഞ്ജന്റെ ‘ഹൃദയപൂര്‍വം’, ഷെറിന്റെ ‘മഴവില്ല് എന്നിങ്ങനെ ഒന്നിനൊന്നു മികച്ച രചനകളാണ് ഇവയോരോന്നുമെന്ന് ഇതിലൂടെ കടന്നു പോകുന്ന ഏതൊരാൾക്കും മനസ്സിലാകും.സ്റ്റാൾ ഏറെ ശ്രദ്ധ ആകർഷിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ സജീവമായ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് ഭാരവാഹികളുടെ തീരുമാനം