സക്കറിയ
പെണ്ണെഴുത്ത്
ഇടതൂർന്ന പുരുഷമേധാവിത്വ താൽപ്പര്യങ്ങളുടെ സന്തതിയായ സമകാലീന മലയാളി സമൂഹത്തിൽ പെണ്ണെഴുത്ത് എന്ന പ്രത്യേക നിർവചനം ഉപയോഗപ്രദമാണെന്നു വിശ്വസിക്കുന്നവനാണ് ഞാൻ. പെണ്ണെഴുത്ത് എന്ന വ്യാഖ്യാനം എഴുത്തിന്റെ ചക്രവാളത്തെ ചുരുക്കുന്നു എന്ന വാദം ചിലർ ഉന്നയിക്കാറുണ്ട്. എന്നാൽ പുരുഷാധികാരധിഷ്‌ഠിതമായ ഒരു സമൂഹത്തിൽ അതിർത്തികൾ ലംഘിക്കാനുളള ആയുധമാണ് ആ വ്യാഖ്യാനം. എഴുത്തിന് പ്രത്യയശാസ്‌ത്രങ്ങൾ ആവശ്യമാണ്. പക്ഷേ അവ വിമോചന പ്രത്യയശാസ്‌ത്രങ്ങളായിരിക്കണം. (യുവ കഥാകാരി ഇന്ദുമേനോന്റെ ആദ്യ കഥാസമാഹാരമായ ‘ഒരു ലെസ്‌ബിയൻ ...