യൂനുസ്
മഞ്ഞ്
അങ്ങകലെ വിദൂരതയിൽ മഞ്ഞലകൾ തീർത്തൊരു മായാകാഴ്ചയായിരുന്നോ നീ....
നിന്നോടടുക്കുന്തോറും നീ നേർത്തില്ലാതായിടുന്നുവോ.
നിന്നോട് കൊഞ്ചി കുഴഞ്ഞിടുവാൻ
എന്റെ പരിഭവങ്ങൾ നിന്നോട് മൊഴിഞ്ഞിടുവാൻ ഏറെ മോഹമുണ്ടെനിക്ക്.
നിന്റെ തണുത്തുറഞ്ഞ മഞ്ഞിൻ കരങ്ങളാൽ നീയെന്നെ വാരിപുണർന്നിടണം.
നിന്നിൽ ലയിച്ചു മഞ്ഞിൻ ധൂളികളായ് പെയ്തിടണമെനിക്ക്. നീ മരങ്ങൾക്ക് മീതെ പെയ്യുമ്പോൾ.
ഒരു മാത്രയിലാ മരമായിടാൻ മോഹിച്ചു പോയിടുന്നു ഞാൻ'.....