യേശുദാസ് വരാപ്പുഴ
വിസ്‌മയക്കാഴ്‌ചകൾ
കൊടിയുടെ
കീഴിലഭയം
മാതൃകയായി.
കൊടിയുടെ
തണലിലുറക്കം
ആവേശമായി.
കൊടിയുടെ
ചൂടിൽവളർന്ന്
നായകനായി.
കൊടിയേക്കാളു-
യരത്തിൽ വളർന്ന്
ഏകാധിപതിയായി.
കൊടിയളന്നുവിറ്റ്
കോടിപതിയായി.
Generated from archived content: poem1_april9_11.html Author: yeshudas_varapuzha