യാസർ അറഫാത്ത്
മരണം – ഒരു റിയൽ ഷോ
“ആഗോളവൽക്കരണം ഇരകളാക്കിയ ചെറുകിട വ്യാപാരികളുടെ പേരിൽ ഞാനീ ജീവിതം ഉപേക്ഷിക്കുകയാണ്..... ഈ മരണംകൊണ്ട് അധികാരികളുടെ ഒരു കണ്ണെങ്കിലും തുറക്കുമെങ്കിൽ ഞാൻ ധന്യനായി. കുത്തക വിരുദ്ധസമരത്തിൽ രക്തസാക്ഷിത്വത്തിന്റെ പകിട്ടുകൊണ്ട് കാലം എന്നെ അലങ്കരിക്കുക തന്നെ ചെയ്യും. നിങ്ങൾ സാക്ഷികളാണ്......” മൂന്നുയുവാക്കളുടെ ജോലി സ്വപ്‌നങ്ങളാണ് ആ ‘കൊലക്കുരുക്കിൽ’ മിന്നിത്തിളങ്ങുന്നതെന്ന് ആൾക്കൂട്ടത്തിലാരും ഓർത്തുകാണില്ല. ഒരു മരണത്തിന്റെ യഥാർതഥമായ ദൃശ്യങ്ങൾ നേരിട്ടു വീക്ഷിക്കുവാനുള്ള ആവേശമാണ് അവരുടെ കണ്ണുകളിൽ ജ...