യാമിനി ജേക്കബ്
ട്രാഫിക് കുരുക്ക്
എത്തിപ്പെടെരുതെയെന്ന്കൊതിക്കുന്ന ലക്ഷ്യങ്ങള്‍ക്കും,തീര്‍ന്നു പോകാതിരുന്നെങ്കിലെന്ന്കൊതിക്കുന്ന യാത്രകള്‍ക്കും,ഒരു പോലെ പ്രിയപ്പെട്ടട്രാഫിക് കുരുക്കുകള്‍-അക്ഷമ, അസഹ്യത,ചീത്തവിളി,കാതടപ്പിക്കുന്ന ഹോണ്‍,എല്ലാത്തിന്റെയും മറുപുറം. ആകസ്മികതകളുടെ മൊത്ത കച്ചവടമായജീവിതം പോലെ-പ്രതീക്ഷിക്കാത്ത ഏതൊക്കെയോനാല്‍ക്കവലകളില്‍ ഇഴഞ്ഞിഴഞ്ഞു,കുരുക്ക് കരുതിയിരിക്കുന്നിടങ്ങളില്‍സാമാന്യത്തിലധികം വേഗതയില്‍പറന്ന് പറന്നങ്ങനെ... ഇരുട്ടിന്റെ പശ്ചാത്തലത്തില്‍,ബസിന്റെ മുന്‍ കണ്ണാടിയില്‍ കൂടി കാണുന്നവാഹനങ്ങളുടെ നീണ്ട നിര,എന്‍റെ...
സാഷെ(SACHET)
വലിയ പാക്കിംഗ്, നീണ്ട ഉപയോഗം തീരുവോളംകൗതുകം കെടുകയില്ലെന്നാര് കണ്ടു? അച്ചാര്‍, കെച്ചപ്പ്ഷാമ്പൂ,വാഷിംഗ് പൌഡര്‍...സാഷേകള്‍ ആണ് സൗകര്യം!!! അനുഷ്ഠാനങ്ങള്‍-യാത്ര, സിനിമ,ഭക്ഷണം,ജൗളി, രാത്രി.ദൈര്‍ഘ്യം-ഒരു കോഴ്സ്, ഒരിടവേള,ഒരു ജോലി സ്ഥലം, ഒരൊഴിവ് കാലംഉപഭോക്താവിന്റെ സംതൃപ്തി,അതാണ് പ്രധാനം. നടക്കാനിറങ്ങുമ്പോള്‍റോഡിനിരുപുറവുംകണ്ടു മുട്ടാറുണ്ട്,ഉപേക്ഷിക്കപ്പെട്ട സാഷേകള്‍-നിയോഗമാതായത് കൊണ്ട്നിസംഗരാകുന്നവര്‍. താത്കാലിക ഉപയോഗത്തിന്റെ,സ്വീകരിക്കാനും നിരാകരിക്കനുമുള്ളസ്വാതന്ത്ര്യത്തിന്റെ സുഖം,സാഷേകള്‍ തരുന്നു...