vuradhakrishnan
കൃഷ്ണപ്രിയ സസ്യങ്ങള്‍
വെണ്ണ കോരിക്കുടിക്കുവാന്‍ ഉണ്ണിക്കണ്ണന് ഇലക്കുമ്പിളൊരുക്കിയ കൃഷ്ണനാല്‍, കൃഷ്ണന്റെ അരമണി പൂത്തിറങ്ങിയതെന്നു വിശ്വസിക്കപ്പെടുന്ന കണിക്കൊന്ന, ശ്രീകൃഷ്ണഭഗവാന്റെ നാള്‍ വൃക്ഷമായ ഞാവല്‍, രാധാകൃഷ്ണ സംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ പാദസ്പര്‍ശംകൊണ്ട് ഭഗവത് ചൈതന്യം സിദ്ധിച്ച കൃഷ്ണക്രാന്തി, കൃഷ്ണന്റെ ശരീര വര്‍ണമുള്ള കായാമ്പു. മഹാവിഷ്ണുവിന്റെ കേശഭാരത്തോട് ഉപമിക്കപ്പെടുന്ന ഭര്‍ഭ ചെടിയും വിഷ്ണു നാഭിയിലെ താമരപ്പൂവും ഇങ്ങനെ കൃഷ്ണന്റെ അവതാരഗാഥയോട് അഭേദ്യബന്ധം പുലര്‍ത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ...