വി.എസ്.നയ്‌പാൾ
ഇന്ത്യഃ കലാപങ്ങളുടെ വർത്തമാനം
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നോബൽ ജേതാവ് വി.എസ്.നയ്‌പാളിന്റെ ഇന്ത്യഃകലാപങ്ങളുടെ വർത്തമാനം എന്ന പുസ്‌തകത്തിലെ തടാകക്കരയിലെ വീട് എന്ന അദ്ധ്യായത്തിൽനിന്നും ഒരു ഭാഗം.) ഇരുപത്തിയേഴു വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കൊരു മടക്കയാത്ര നടത്താൻ എനിക്കു കഴിഞ്ഞു. ഇന്ത്യയെക്കുറിച്ചുളള വ്രണിതവികാരങ്ങൾ കുടഞ്ഞുകളഞ്ഞതിനുശേഷമാണ് ഞാനീ യാത്രയ്‌ക്കൊരുങ്ങിയത്. ഒപ്പം, എന്റെ പൂർവ്വികരുടെ ജീവിതകാലഘട്ടത്തെ എന്നിൽനിന്നും അകറ്റി നിർത്തിയിരുന്ന ആ കട്ടപിടിച്ച ഇരുട്ടിനെ ഒഴിവാക്കാനും എനിക്കു കഴിഞ്ഞിരുന്നു. 1858-ൽ വില്യ...