Home Authors Posts by വി.എസ്‌.അനിൽകുമാർ

വി.എസ്‌.അനിൽകുമാർ

0 POSTS 0 COMMENTS

ഓണക്കഥ

ദുബായിലെ കൊടുംവേനലവധിക്ക്‌ നാട്ടിലെത്തിയ അനിയൻ തിരിച്ചുപോകാനൊരുങ്ങുന്നതുകണ്ട്‌ ഞാനൊന്ന്‌ പരുങ്ങി. ‘എന്നത്തേക്കാണ്‌ പോക്ക്‌ നിശ്ചയിച്ചത്‌’ എന്നു ഞാൻ ചോദിച്ചു. ‘ടിക്കറ്റ്‌ കിട്ടുന്നതുപോലെ, ഇരുപത്തിനാല്‌ അല്ലെങ്കിൽ ഇരുപത്തഞ്ച്‌’ എന്നവൻ പറഞ്ഞപ്പോൾ അവന്റെ ഭാര്യയും മക്കൾ രണ്ടുപേരും നിറഞ്ഞുചിരിച്ചു. ‘വെരി വെരി ഗുഡ്‌ അച്ഛൻ’ എന്ന്‌ അവന്റെ മക്കൾ വിളിച്ചു പറഞ്ഞു. ഞാൻ ചോദിച്ചു. “ഇപ്പോഴും അവിടെ ചൂടുതന്നെയല്ലേ? പിന്നെ ഇരുപത്തിയാറിന്‌ ഒന്നാം ഓണം ഉത്രാടം. ഇരുപത്തിയേഴിന്‌ തിരുവോണമാ. അതുകഴിഞ്ഞ്‌ പോയാപ്പോരേ?...

തീർച്ചയായും വായിക്കുക