വി.ആർ. സുധീഷ്
കോളുകൊളളുന്നൊരു മഴക്കാലത്തിന്റെ പെയിന്റിംഗ്
പുതിയ കാലത്തിന്റെ പുതുകവിതയുടെ നിരയിൽ, അനേകം പേരുണ്ട്. കലയുടെ ഏതു മേഖലയിലും വലിയ പെരുപ്പം സംഭവിച്ചിരിക്കുന്നു. ഇതിനെ ജനാധിപത്യം എന്നു വിളിക്കാമെങ്കിലും, നിലനിന്നേക്കാവുന്ന മുദ്രാവെളിച്ചങ്ങൾ പരിമിതപ്പെട്ടിരിക്കുന്നു. ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ സിരാബലമുളള കവികളെ ബാലചന്ദ്രനുശേഷം വിരളമായേ കണ്ടിട്ടുളളു. തൊണ്ണൂറുകളുടെ ആരംഭം മുതലേ ഞാൻ എ.എസ്.സുധീറിനെ ശ്രദ്ധിച്ചിട്ടുണ്ട്. കവികളുടെ സംഘശക്‌തിയിൽ വിശ്വസിക്കാതെ, മുഖ്യധാരാ മാധ്യമങ്ങളിൽ തിക്കിക്കയറാതെ, പുതിയ കാലത്തിന്റെ കരിയറിസ്‌റ്റ് ബാധകളൊന്നുമില്ല...