വി.ആർ. മുരളീധരൻ
പുരയും ജ്യോതിഷവും
പുരയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളെക്കുറിച്ചും ജ്യോതിഷത്തിൽ പരാമർശിക്കുന്നുണ്ട്. പലപ്പോഴും അപ്രസക്തമെന്നു തോന്നാവുന്ന പല നിർദ്ദേശങ്ങൾക്കു പിന്നിലും പ്രായോഗികബുദ്ധിയുടെ മിന്നലാട്ടം കാണാം. നമുക്കുചുറ്റുമായി വൃത്താകാരത്തിൽ കാണപ്പെടുന്ന രാശിചക്രത്തിൽ ചരം, സ്ഥിരം, ഉദയമെന്നിങ്ങനെ മൂന്നുവിഭാഗമുളളതിൽ ചരരാശികളിൽ പുര നിർമ്മിക്കുന്നതു നന്നല്ല. ചരത്തിന്റെ സ്വഭാവം ഇളക്കമാണല്ലോ. ഗൃഹനിർമ്മാണസംബന്ധമായ പല പദങ്ങളും ജ്യോതിഷത്തിൽ ഉപയോഗിക്കുന്നതും തികച്ചും നാടനായാണ്. പുര, കട്ടള, തെക്കിനി, പടിഞ്ഞാറ...