വി.ആർ.ദേവയാനി
കടലമ്മ
വാസരനൃത്തം കഴിഞ്ഞഴിച്ച ചെമ്പട്ടാട വാനിന്റെ പടിഞ്ഞാറെ മുറ്റത്തു നിവർത്തുന്ന വാസന്ത കന്യേ നിന്റെ ദർശന മഹാഭാഗ്യം ആശിച്ചിങ്ങിരിപ്പൂ ഞാ,നിക്കടൽ തീരത്തിങ്കൽ എഴുതുന്നൊരു കള, മീ മണൽ വരിപ്പിൽ തൻ- കാഞ്ചനാംഗുലികളാൽ സുന്ദരൻ ദിവസാകരൻ അക്കരവിരുതൊട്ടുനേരം ഞാൻ വീക്ഷിക്കവെ ക്ഷിപ്രമീയലകൾ വന്നെന്തിനീ ചിത്രം മായ്‌ച്ചു? ആയിരം പൈതങ്ങളെതന്മാറിലടുക്കിക്കൊ- ണ്ടായമ്മ പരിഭവിച്ചോടുന്നതെങ്ങോട്ടാവാം? ചുരന്ന മാറിൽ ചേർത്തു ചാഞ്ചാടുമലകളെ ആരുടെ കരങ്ങളിലേൽപിക്കാനൊരുങ്ങുന്നു? Generated from arc...