വി.പി.മുഹമ്മദാലി
ട്രാൻസ്‌ഫർ
റോസിലി ടീച്ചർ സ്‌കൂൾ മാനേജരുടെ ഓഫീസിൽ ഒരു നട്ടുച്ചയ്‌ക്ക് കയറിച്ചെന്ന് വിനയം മുറ്റിയ ചെറുചിരിയോടെ ഒതുങ്ങി നിന്നു. സിംഹാസനം പോലെയുള്ള കസാലയിൽ നിറഞ്ഞിരുന്ന് വെളുത്തു തടിച്ച മാനേജരച്ചൻ കുശലം ചോദിച്ചു. “സന്തോഷമായില്ലേ ടീച്ചറെ? ഭർത്താവിനെത്തന്നെ ഹെഡ്‌മാസ്‌റ്ററായി കിട്ടിയില്ലെ?” ടീച്ചറുടെ മുഖം മങ്ങി. ചുറ്റും നോക്കിയശേഷം അവർ സ്വരം താഴ്‌ത്തി പറഞ്ഞു. “അച്ചൻ എനിക്കൊരു ട്രാൻസ്‌ഫർ ശരിയാക്കിത്തരണം. വേറെ ഏതു സ്‌കൂളായാലും വിരോധമില്ലാ.” അച്ചൻ അമ്പരന്നു; “അതെന്താ ടീച്ചറെ?” ഒന്നു മടിച്ചശേഷം ടീച്ചർ തുടർ...
ഐസ്‌ക്രീം
അയൽക്കാരും പതിനഞ്ചുകാരികളുമായ ഹസീനയും നിലീനയും സ്‌കൂൾ വിട്ടുവരികയാണ്. പിന്നെ കാണുന്നത് അവർ പേടിച്ചരണ്ട് ഓടുന്നതാണ്. ഏങ്ങലടിക്കുന്നുമുണ്ട്. ‘കൂളിങ്ങ് ഗ്ലാസ് വെച്ച മാഡം ഞങ്ങളെ സീരിയലിൽ അഭിനയിപ്പിക്കുമെന്നു പറഞ്ഞു.’ നിലീന തേങ്ങലിനിടയിൽ പറഞ്ഞു. ഹസീന പറഞ്ഞു. ‘വേണ്ടെന്നു പറഞ്ഞപ്പോൾ മാഡം അടുത്തേക്കു നീങ്ങി പതുക്കെ പറഞ്ഞുഃ ’വാ മോളെ ഐസ്‌ക്രീം കഴിക്കാംന്ന്.‘ അവളുടെ ഏങ്ങലടിക്ക് ആക്കം കൂടി. പക്ഷേ, വീട് നിൽക്കുന്ന തുരുത്തിലെത്തിയപ്പോൾ അവർ ഞെട്ടി. ഇരുവരുടെയും വീടുകൾ പുറത്തുനിന്നു പൂട്ടി...