Home Authors Posts by വി.എൻ.കെ.

വി.എൻ.കെ.

0 POSTS 0 COMMENTS

പാവം

പാവമെന്നെനീ തെറ്റിദ്ധരിച്ചുവോ? പാവമാണോ? പഞ്ചപാവമാണോ? ജീവിതത്തിൽ വഴിത്താരയിലിന്നോളം കാലിടറാതെ നടന്നുകേറി. തത്വങ്ങൾ കാറ്റിൽപ്പറത്താതെ ഞാനെന്റെ നിത്യമാം ജീവിതം തളളിനീക്കി. ഓരോരോഘട്ടം കടന്നുകേറുമ്പോഴും എന്റെയാദർശങ്ങൾക്കില്ല കോട്ടം തെറ്റിയിട്ടില്ലത്‌, തെറ്റുകയില്ലിനി തെറ്റാതിരിക്കുവാൻ ഞാൻ ശ്രമിക്കും നല്ലവനായി നയിക്കണം ജീവിതം. നല്ല വകതിരിവോടെ വേണം. എത്രയുയർന്നവനായിഭവിച്ചാലു- മൊട്ടുമഹങ്കാരിയായി വർത്തിച്ചിടാ സത്യവും നീതിയും, കാരുണ്യവും സ്വയം ചിന്തിച്ചു ചാഞ്ചല്യമില്ലാതെയും ആത്മാഭിമാനവുമാത്മവിശ്വാസവു-...

തീർച്ചയായും വായിക്കുക