വി.എൻ. പ്രസന്നൻ
സുഗന്ധം നോവലിന്റെ ഗന്ധമാദനവനം
ഇരുണ്ട നൂറ്റാണ്ടിന്റെ രൂക്ഷഗന്ധമുള്ള നോവലാണ് ‘സുഗന്ധം’ ഒരു കൊലപാതകിയുടെ കഥ‘. ഗ്രെനോയില്ലെ ആണു മുഖ്യ കഥാപാത്രം, നായകൻ എന്നതിനേക്കാൾ വില്ലൻ, നായകൻ ഇല്ലെന്നു തന്നെ പറയാം. എന്നാൽ യഥാർത്ഥ നായകനും വില്ലനും ഗ്രെനോയില്ലെ അല്ല. ഗന്ധമാണു നായകനും വില്ലനും ഗന്ധരഹിതനായി ജനിച്ച് ഗന്ധകാമുകനും ഗന്ധ സൃഷ്‌ടാവുമായി വളർന്ന് ഒടുവിൽ ഗന്ധം പ്രസരിപ്പിച്ച് തിന്നൊടുക്കപ്പെടുന്ന ഗ്രനോയില്ലെ യഥാർത്ഥ നായകനായ ഗന്ധത്തിന്റെ പതാക വാഹകൻ മാത്രം. ഗന്ധത്തിന്റെ ദുർഗ്രഹങ്ങളായ എന്തൊക്കെയോ നാനാർത്ഥങ്ങൾ നോവലിസ്‌റ്റായ പാട്രി...