Home Authors Posts by വി.എൻ. ചെറുതാഴം

വി.എൻ. ചെറുതാഴം

0 POSTS 0 COMMENTS
വി. നായർ, 5-സുയാഷ്‌ ചേംബർ​‍്‌സ്‌, ഡേറ്റ്‌ നഗർ, അയോദ്ധ്യ കോളനി, നിർമല കോൺവെന്റ്‌ റോഡ്‌, നാസിക്‌ - 422013. ഫോൺഃ 0253 - 2346722

ദിനേശാ….

ദിനേശൻ പുറപ്പെട്ടിട്ടുണ്ട്‌. അവിടെയെത്തിയോ? ലൈൻ തകരാറിലാവുന്നതിനുമുമ്പ്‌ നാട്ടിൽ നിന്നുണ്ടായിരുന്ന അവസാന കോളുകൾ ദിനേശനെ അന്വേഷിച്ചായിരുന്നു. ഭയ വെപ്രാളങ്ങളോടൊപ്പം ആകാംക്ഷയിൽ തുളുമ്പിയ ചോദ്യങ്ങൾ. ദിനേശാ... അണയാൻ വെമ്പിയ തീ ആളിക്കത്തി. ദിനേശാ നീ ചെയ്‌തത്‌ ശരിയല്ല. മുംബൈ നിന്റെ പ്രിയ സ്വപ്‌നഭൂമി തന്നെ. സമ്മതിച്ചു. എങ്കിലും എല്ലാറ്റിനും ഇല്ലേ സമയം? നല്ലതും ചീത്തയും. മുംബൈയ്‌ക്ക്‌ ദുർദശയായ ഈ നാളുകൾ തന്നെ നീ തിരയാൻ കാരണം? പ്രവാസത്തിന്റെ പൊങ്ങച്ചഭാണ്ഡം ചിതറിത്തെറിച്ച്‌ വാസ്‌തവികതയുടെ തനിരൂപ...

തന്തയ്‌ക്ക്‌ പിറന്നവൻ

“പഴകി ദ്രവിച്ച്‌ അംഗങ്ങൾ നഷ്‌ടപ്പെട്ട ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോ പോലും കളർ ഫോട്ടോ ആക്കി രൂപാന്തരപ്പെടുത്തി കൊടുക്കുന്നതാണ്‌. ആവശ്യക്കാർ സമീപിക്കുക-വിശാൽ സ്‌റ്റുഡിയോ.” ഒരു നാൾ പത്രത്തിൽ പരസ്യം കാണാനിടയായി. മനസ്സിന്റെ ബോധമണ്ഡലങ്ങളിലെവിടെയോ ഒരു പൂതി ഉയിർത്തെഴുന്നേറ്റു. അറുപത്തിയാറുകളിൽ നിര്യാതനായ അച്‌ഛന്റെ പഴയ നാളുകളിലെ ഒരേയൊരു ഫോട്ടോ ഏതോ പെട്ടിക്കകത്ത്‌ കിടന്ന്‌ ചിതലരിച്ചു കൊണ്ടിരിക്കയാണ്‌. വലതുഭാഗത്തെ ചെവി മുഴുവനും പ്രാണികൾ തിന്നു കഴിഞ്ഞു. അതു മാത്രമല്ല, നിലവിലുളള സാഹചര്യങ്ങളിൽ, ആ ഫോട്ടോ...

എരുമേടെ ചന്തേരമ്മാവൻ

നീതുമോള്‌ ഉറക്കമുണർന്ന ഉടൻ കണ്ണ്‌ തിരുമ്മി അടുക്കളയിലേക്കോടി. “അമ്മേ ഇന്ന്‌ തിന്നാനെന്താ ആക്കിയേ?” “ദോശയും ചട്‌നിയും” ജാനകിയമ്മ ചട്‌നി തയ്യാറാക്കിക്കഴിഞ്ഞ്‌, പാത്രം അടച്ചുവെച്ചു. “നീതു, നീതു” കളിക്കൂട്ടുകാരിയും അയൽവാസിയുമായ മാളു ഓടിയെത്തി. “നമ്മക്ക്‌ പോലീസും കളളനും കളിക്കാ” “വാ, രണ്ടുപേരും കഴിച്ചിട്ട്‌ പോയാ മതി. ഒമ്പത്‌ മണിയാകാറായില്ലേ? ഇപ്പോ ചന്തേരമ്മാവനും വരും.” ജാനകിയമ്മ രണ്ടുപേരെയും നിർബന്ധിച്ചു തീറ്റിച്ചു. അച്‌ഛനെ കാണാൻ സൗഭാഗ്യമില്ലാതിരുന്ന നീതുമോളെ, ആ കുറവ്‌ അറിയിക്കാതെ...

അമ്മേ കരുണാമയീ

എന്നിൽ ഏറെ ജിജ്ഞാസയുളവാക്കിയത്‌ പ്രേംദാൻ എന്ന ആ അപൂർവ്വ പേരുതന്നെ. അത്‌ മദർ തെരേസയുടെ ചാരിറ്റി കേന്ദ്രങ്ങളിലൊന്നാണെന്നറിഞ്ഞപ്പോൾ എത്രയും വേഗം അത്‌ സന്ദർശിക്കാൻ ഞാൻ വെമ്പൽ കൊണ്ടു. ഒരു വ്യാഴാഴ്‌ച അതിനായി വിനിയോഗിച്ചു. നാസിക്ക്‌ സിറ്റിയിൽ നിന്നും ഏകദേശം ആറ്‌ കിലോമീറ്റർ അകലെയായി ബോംബെ ആഗ്രാ റോഡിലായിരുന്നു അതിന്റെ സ്ഥാനം. ദേശീയപാതയുടെ അരികിലാണ്‌ പ്രേംദാൻ. എന്റെ ഇരുചക്ര വാഹനത്തിലായിരുന്നു യാത്ര. ഇടയിൽ എവിടെ വച്ചെങ്കിലും ആരൊടെങ്കിലും ചോദിച്ച്‌ വഴി തെറ്റിയിട്ടില്ലെന്ന്‌ ഉറപ്പു വരുത്താനും നിശ്ചയിച...

പുകയിലയുടെ നാട്ടിലെ സ്വാതന്ത്ര്യദിനം

പ്രളയ ഭീഷണി തെല്ലൊന്നടങ്ങിയെങ്കിലും, മഹാരാഷ്‌ട്രയിൽ ആഗസ്‌റ്റ്‌ രണ്ടാം വാരത്തിലും, ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടില്ല. ചില പ്രധാന തീവണ്ടികൾ മാത്രം ഓടി. അടിയന്തരാവശ്യം പ്രമാണിച്ച്‌ കേരളത്തിലെത്തി, തിരിച്ച്‌ മഹാരാഷ്‌ട്രയിലേക്ക്‌ മടങ്ങാൻ, തീവണ്ടിയിൽ ഇരിപ്പിട സംവരണത്തിനായി കാസർകോഡ്‌ ജില്ലയിലെ ഒരു പ്രശസ്‌ത റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ആഗസ്‌റ്റ്‌ 15ന്‌ കാലത്ത്‌ ചെന്നു. കാത്തിരിപ്പ്‌ പട്ടികയിൽ നാൽപ്പത്തൊമ്പതാം നമ്പർ ടിക്കറ്റുമായി ബസ്‌സ്‌റ്റാൻഡിലേക്ക്‌ മടങ്ങവേ, വഴിയോരത്തെ മുറുക്...

തീർച്ചയായും വായിക്കുക