Home Authors Posts by വി.എം.രാജ്‌മോഹൻ

വി.എം.രാജ്‌മോഹൻ

0 POSTS 0 COMMENTS

കുഞ്ഞുണ്ണി രചിച്ച വലിയവനാവാൻ

കുഞ്ഞുണ്ണി മാഷ്‌ കുഞ്ഞുങ്ങൾക്കായി എഴുതിയ കഥകളുടെയും മൊഴിമുത്തുകളുടെയും സമാഹാരമാണ്‌ ഈ കൃതി. ഇതിലെ കഥകൾ വെറും നേരമ്പോക്കു കഥകളല്ല; കാര്യക്കഥകളാണ്‌. വെക്കില്ല, ഉണ്ണില്ല, ഉറങ്ങില്ല, രാമനുറുമ്പും കോമനുറുമ്പും, തൊപ്പി മുത്തപ്പൻ, ദാരിദ്ര്യം മുതലായവയാണ്‌ ഈ പുസ്‌തകത്തിലെ പ്രധാന കഥകൾ. കഥാകഥനത്തിനും ഒരു താളം വേണം. എങ്കിൽ കേൾക്കാൻ രസമുണ്ടാകും. വായിക്കാനും നമ്മുടെ കഥയെഴുത്തുകാർക്ക്‌ ഈ കുഞ്ഞുണ്ണിത്താളം മാതൃകയാക്കാവുന്നതാണ്‌. പ്രസാഃ ഒലീവ്‌. വിലഃ 58 രൂപ. Generated from ar...

ഞാൻ

വേരില്ലാത്തൊരു ലോകത്ത്‌ നേരില്ലാത്തൊരു കാലത്ത്‌ ഊരില്ലാത്തൊരു പേരില്ലാത്തൊരു ഞാനല്ലാത്തൊരു ഞാനുണ്ട്‌. Generated from archived content: poem6_july.html Author: vm_rajmohan

ലയനം

ഹിന്ദു ഇന്റർനാഷണൽ, ക്രിസ്‌ത്യൻ ഗ്ലോബൽ, ഇസ്‌ലാമിക്‌ വേൾഡ്‌, എന്നീ ബഹുരാഷ്‌ട്ര കമ്പനികൾ ലയിച്ച്‌ ഒരൊറ്റക്കമ്പനിയായി മാറാൻ തീരുമാനിച്ചു. കമ്പനിയുടെ മേധാവിയുടെ തസ്‌തിക ഇനി മുതൽ ഗോഡ്‌ എന്നറിയപ്പെടും. ലയനം മൂലം പ്രവർത്തനച്ചെലവിൽ വമ്പിച്ച കുറവുണ്ടാകുമെന്ന്‌ കമ്പനി അധികൃതർ കണക്കു കൂട്ടുന്നു. Generated from archived content: essays5_apr17_07.html Author: vm_rajmohan

അവാർഡ്‌

അവാർഡുകൾക്ക്‌ ഒരു ഗമയുണ്ട്‌. ഞാൻ ഒരുപാട്‌ അവാർഡുകൾക്ക്‌ അപേക്ഷിച്ചു. ഒന്നും തരായില്ല. അതിനാൽ കുടുംബട്രസ്‌റ്റിന്റെ പേരിൽ ഞാൻ തന്നെ ഒരവാർഡ്‌ ഏർപ്പെടുത്തി. ആദ്യ അവാർഡ്‌ എനിക്കുതന്നെ. അവാർഡ്‌ നിർണയവും പത്രവാർത്തയുമെല്ലാം എന്റെവക. അവാർഡ്‌ തുക കൊടുക്കുകയും വേണ്ട. ആകെ ഒറ്റ പ്രശ്‌നം മാത്രം. ചില കൂട്ടുകാർ പാർട്ടിനടത്താൻ നിർബന്ധിക്കുന്നു. രക്ഷപെടാൻ വഴിയെന്ത്‌? Generated from archived content: story3_jan1_09.html Author: vm_rajmohan

തീർച്ചയായും വായിക്കുക