വി.കെ.എൻ
മകം
പുനർവായന മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ വി.കെ.എന്നിന്റെ ‘മകം’ എന്ന കഥ വായിക്കുക. കമ്പിയില്ലാക്കമ്പിയുടെ വേഗത സെക്കൻഡിൽ രണ്ടുലക്ഷത്തോളം നാഴിക വരും. സ്‌റ്റേറ്റ് ട്രാസ്‌പോർട്ട്‌വക ഫാസ്‌റ്റ് പാസഞ്ചറിന്റേത് മണിക്കൂറിൽ ശരാശരി മുപ്പതും. രണ്ടിനുമിടയ്‌ക്കുള്ള അന്തരം അതിഭീമമാണ്. ജില്ലാതലസ്‌ഥാനത്തു കിട്ടി...
ഇറ്റാമൻ
രാമൻ എന്ന സവർണ്ണനായ നായരും സീമാതീതമാംവണ്ണം അവർണ്ണയായ കാളിയും തമ്മിൽ പ്രേമബദ്ധരായത് മണത്തറിഞ്ഞ സർക്കാർ മേല്‌പടികളെ അയ്യായിരം രൂപ പാരിതോഷികമായി കൊടുത്ത് മിശ്രവിവാഹിതരാക്കിയതിനുമേൽ രാമൻനായർക്ക് ഉത്തരേന്ത്യയിൽ പോയി വല്ല തൊഴിലും സമ്പാദിക്കാൻ പതിനായിരം രൂപ ആവശ്യമായി വരികയാൽ കാളിയില്ലാത്ത ഒരു വെടിവെപ്പിൽ നായർ മരിച്ച് അയ്യായിരം രൂപ കൂടി സർക്കാരിൽ നിന്ന് തരമാക്കി രണ്ടിൽ പതിനായിരമായതിനുമേൽ ലക്ഷംവീടു കോളനിയിലെ ലൊട്ടുലൊടുക്കുകൾ പെറുക്കിക്കെട്ടി രണ്ടാളും ബസ്സുകയറി ഒലവക്കോട്ടെത്തി ശീട്ടെടുത്ത് തീവണ്ടിയി...