Home Authors Posts by വി.കെ.കെ.രമേഷ്‌

വി.കെ.കെ.രമേഷ്‌

0 POSTS 0 COMMENTS

ലീവ്‌ വേക്കൻസി

മൂർച്ചയുളള ബ്ലൈയ്‌ഡ്‌ കമ്പനിയിൽനിന്നും പലിശയ്‌ക്കു കാശുവാങ്ങി, സ്വന്തം ജീവിതം എഴുതിത്തളളിയ ഒരു എളിയ കേരളീയനാണ്‌ ഞാൻ. മകനെ ഒരുമുഴം കയറിൽ തൂക്കിയിട്ട്‌, മകളെ വിഷം കുടിപ്പിച്ച്‌, വാമഭാഗം എന്ന ലൈഫ്‌റ്റിസ്‌റ്റിനെ കെട്ടുതാലിയോടെ കിണറ്റിലെറിഞ്ഞ്‌-അങ്ങനെ ഗാർഹസ്‌ത്യം വിജയകരമായി പൂർത്തിയാക്കിയ ഞാൻ നിന്ന നില്‌പിൽ വേദാന്തിയായി. ജീവിതമേ, നീയെന്ത്‌ എന്ന അടിയന്തിര പ്രമേയം നിലവിളിയായി ചുമന്നുകൊണ്ട്‌ ഒരാശ്രമത്തിലേക്ക്‌ ഞാൻ ഓടിക്കയറി. വരിഞ്ഞുമുറുക്കിക്കൊണ്ട്‌ സന്യാസി വര്യൻ എന്നെ വരയൻ പുലിത്തോലിലേക്ക്‌ മറിച്ചിട്...

EXI(S)T

അന്ധവിശ്വാസത്തേയും ഷോർട്ട്‌ സൈറ്റുളള വിശ്വാസത്തേയും ഭ്രാന്തമായി ആക്രമിക്കുന്ന യുക്തിവാദിയായിരുന്നു ഞാൻ. ഒടിയൻ ആയിരുന്നു എന്റെ പ്രബലമായ ഒബ്‌സഷൻ. ഈ നീചശക്തിക്കുവേണ്ടി ഞാൻ ഉറക്കമൊഴിക്കാത്ത രാവുകളില്ല. ഒടുവിലൊരുദിവസം അവൻ എന്റെ വലയിൽ കുടുങ്ങുകതന്നെ ചെയ്‌തു. ആരെ കൊല്ലാനാണ്‌ നിന്റെ നടപ്പ്‌ എന്നു ഞാൻ ചോദിച്ചു. ഒടിവിദ്യ നിറുത്തി താനിപ്പോൾ മറ്റൊരു ശുദ്ധവിദ്യയായ പ്രണയത്തിലാണെന്ന്‌ അവൻ പറഞ്ഞു. പൂർവ്വാശ്രമത്തിൽ നീ എത്രയാളെ കൊന്നിട്ടുണ്ട്‌ എന്നായി ഞാൻ. അന്നേരം സത്യം പുറത്തുവന്നുഃ “സാറിനെ അല്ലാതെ മറ്റൊരാളെ ഇത...

ഈഗോ ക്ലാഷ്‌

മുറ്റത്ത്‌ ഒരു പഴനിആണ്ടവപ്പൂശാരി വന്നുനിന്നു. ചില്ലറത്തുട്ടുകൾ കൊടുത്ത്‌ അമ്മ പോയപ്പോൾ അയാൾ എന്നെനോക്കി കണ്ണുകാട്ടി വിളിച്ചു. മനസ്സിലായോ? പഴനിയിലേയ്‌ക്കല്ലേ എന്ന്‌ ഞാൻ തിരിച്ചുചോദിച്ചപ്പോൾ തലയിലെ മഞ്ഞമുണ്ട്‌ നീക്കി അയാൾ കൊമ്പുകൾ കാണിച്ചു. പിന്നെ തിരിഞ്ഞുനിന്ന്‌ പിന്നിലെ വാലും. ഇപ്പോൾ മനസ്സിലായില്ലേ?“ അയാൾ കണ്ണിറുക്കി ചിരിച്ചു. ദൈവമേ ആരാണ്‌ ഈ വന്നിരിക്കുന്നത്‌, സാത്താൻ! ”എന്നെ രക്ഷിക്കണേ“ എവിടെയും ഒന്നുമാവാൻ കഴിയാത്ത ഒരു ത്രിശങ്കുവായി തുടരുന്ന ഞാൻ ആ കാലുകളിൽ എല്ലാഅംഗങ്ങളും ഉപയോഗിച്ചുകൊണ്ട്‌ വീണു....

പോകുന്നതിനുപിന്നിൽ പോകുന്നവ

വാഹനം നമ്മെയുംകൊണ്ട്‌ മുന്നോട്ടു നീങ്ങിപ്പോകുമ്പോൾ പൊയ്‌കകളും പറവക്കൂട്ടങ്ങളും പാറപ്പരപ്പുകളും പുഞ്ചനെല്‌പാടങ്ങളും പനങ്കാവുകളും ആകാശം നീലിച്ചു നിഴലിക്കുന്ന നീർത്തടങ്ങളും പിന്നോട്ടോടിയൊഴിയുന്നു. ഒപ്പം നമ്മുടെ രണ്ടിറ്റു കണ്ണുനീർത്തുളളികളും സ്‌ഫടിക മുത്തുകളെപ്പോലെ കനൽവെയിലിൽത്തട്ടിച്ചിന്നി പിന്നിലേക്ക്‌ പിന്നെയുംപിന്നെയും പിന്നിലേക്ക്‌ പറന്നുപോയാലെന്ത്‌.... Generated from archived content: poem13_june_05.html Author: vkk-ramesh

നാമസാരം

മുഖക്കണ്ണാടിയിൽ സ്വന്തം രൂപം നോക്കിയിരിക്കുമ്പോൾ സ്വാമിജിയുടെ തണുത്ത മസ്‌തിഷ്‌ക്കത്തിലെ *വെൻട്രൽ ടെഗ്‌മെന്റലിൽ നിന്നും ഡോവമിൻ ഫ്രണ്ടൽ കോർട്ടക്‌സിലും ന്യൂക്ലിയസ്‌ അക്യൂമെൻസിലും വ്യാപിക്കുന്നു അതുകൊണ്ടാണ്‌ സ്വാമിജിക്ക്‌ സ്വരൂപാനന്ദ എന്ന്‌ പേരുവന്നത്‌ *അളവറ്റ ആനന്ദാനുഭൂതി ഉണ്ടാവുന്നതിന്റെ ശാസ്‌ത്രീയ ഊഹം? Generated from archived content: poem10_apr.html Author: vkk-ramesh

തീർച്ചയായും വായിക്കുക