വി. കെ. ശ്രീധരൻ
പരിസ്ഥിതിയുടെ ത്രിമാനങ്ങള്‍
ഇന്നത്തെ സമൂഹം പ്രയോജജന വാദത്തിലൂന്നിയത് അതുകൊണ്ട് പ്രകൃതിസംരക്ഷണം മൗലികവാദവും ഗൃഹാതുരത്വവും എന്നതിനപ്പുറം നിത്യജീവിതത്തില്‍ ഉപയോഗ യോഗ്യമാണെന്ന് സമര്‍ത്ഥിക്കണം. പുതിയ പാഠ്യക്രമമനുസരിച്ച് പ്രബന്ധം, പ്രൊജക്റ്റ്, അസൈമെന്റ്, സെമിനാര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിസ്ഥിതി പരിചയപ്പെടേണ്ടതുണ്ട്. കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും പറമ്പില്‍ പണിയെടുക്കുന്നവര്‍ക്കും എന്തിനധികം തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞരേപ്പോലെ തന്നെ ചുറ്റുപാടുകളെകുറിച്ച...
‘മുളകൊട്ട്’
ഒരു നാടിന്റെ മുഴുവൻ ക്ഷേമൈശ്വര്യങ്ങൾ ലക്ഷ്യമാക്കി ധാന്യമുളകളെ ആരാധിക്കുന്ന അനുഷ്‌ഠാന കലാരൂപമാണ് മുളകൊട്ട്. തമിഴ്‌നാടുമായി ബന്ധമുളള ചെട്ടി (പിളള) വിഭാഗക്കാരാണ് ഇതിന്റെ പ്രയോക്താക്കൾ. തമിഴ്‌നാട്ടിൽ ഇത് കർക്കിടക മാസത്തിലാണ് നടത്തുന്നത്. മുളകൊട്ടിലെ നടൈ (രണ്ടാമത്തെ ഭാഗത്തിൽ)യിൽ ഗണപതിയെയും സരസ്വതിയെയും സ്‌തുതിക്കുന്നതോടൊപ്പം ആടി (കർക്കിടകം) മാസവും സൂചിപ്പിക്കുന്നുണ്ട്. കേരളത്തിൽ മുളകൊട്ടാഘോഷത്തിന് പലയിടത്തും പല രീതികളുണ്ട്. കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം, മുടപ്പല്ലൂർ, വടക്കഞ...
കളരിയിലെ ദ്വന്ദ്വങ്ങൾ
‘കായികാഭ്യാസിക്ക് മെയ് മുഴുവൻ കണ്ണായിരിക്കും’. ഇത് പി.സി.ജോസഫിന്റെ വാക്യം. കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മായന്നൂരിനടുത്ത് ചേപ്പാൻകുന്നിലെ കളരിക്കാരൻ. പതിമൂന്നു വർഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം സ്വന്തമായ നിരീക്ഷണങ്ങൾ നടത്തുന്നു ഈ അൻപത്തഞ്ചുക്കാരൻ. ആയുധമല്ല പ്രശ്‌നം. കൈകൊണ്ടല്ലാതെ ആയുധം പ്രയോഗിക്കാനാവില്ലല്ലോ. ആയുധം താഴെ വീണേക്കാം. വാളിനെ വാളുകൊണ്ടു തടുത്താലും ആളെ കാലുകൊണ്ടു വീഴ്‌ത്താം. ആത്‌മരക്ഷയാണ് കളരിയുടെ ലക്ഷ്യങ്ങളിലൊന്ന്. ആയുധമൊന്നുമില്ലാതെ പ്രതിയോഗിയിൽനിന്നും രക്ഷനേടുക. കൈ...
നേർച്ചകൊട്ടുകളിയിലെ കാർഷിക പുരാവൃത്തം
പുലയ വിഭാഗക്കാർ കൊണ്ടാടുന്ന ഒരു കാർഷികോത്‌സവമാണ് നേർച്ചകൊട്ടുകളി. വിവിധ ദേശങ്ങളിൽ വ്യത്യസ്‌ത രൂപങ്ങളിലും പേരുകളിലും ഇത് ആഘോഷിക്കുന്നു. സാധാരണയായി മകരമാസത്തിലാണെങ്കിലും ചിലപ്പോൾ കുംഭമാസത്തിലും അനുഷ്‌ഠിക്കാറുണ്ട്. നേർച്ചകൊട്ടിനെ സംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെയാണ്. കരിങ്ങാമ്പിളളി സ്വരൂപം കുണ്ടൂർദേശം ഭരിച്ചിരുന്ന കാലം. മഞ്ഞപ്ര-മലയാറ്റൂർ ദേശവാഴിയിൽനിന്നും ഒൻപതു കുടി പുലയരെ വിലക്കു വാങ്ങി ആ പ്രദേശത്തെ വയലുകൾ കാക്കുന്നതിനായി കൊണ്ടുവന്ന് താമസിപ്പിച്ചു. താഴെ കൊടുക്കുന്ന വരികൾ ചില സൂചനക...
സമദർശികളുടെ സമവായം
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് പ്രാകൃതർ. പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണ് പ്രാകൃതർ. പ്രകൃതിയിൽനിന്നകന്ന് കഴിയുന്നവർ ആധുനിക മനുഷ്യരുമായി. കാലക്രമത്തിൽ ഇവരെ പരിഷ്‌കാരികളെന്നും സംസ്‌കാരസമ്പന്നരെന്നും നാം പേരിട്ടു വിളിച്ചു. നാഗരിക സംസ്‌കൃതിയായി തെറ്റിദ്ധരിക്കപ്പെടുന്ന കാലുഷ്യത്തിന്റെ കാലഘട്ടത്തിൽ യാതൊന്നാണോ ഒരു ജനതക്ക് നഷ്‌ടമാകുന്നത് അതിന്റെ (സംസ്‌കാരത്തിന്റെ) പതാകാവാഹകരായി ഇക്കൂട്ടർ ചമഞ്ഞുനടന്നു. അങ്ങനെ പ്രാകൃതർ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ, അവഗണനയുടെ ആസുരതകളിൽ തളളപ്പെട്ടു. ആദിവാസ...