വി.കെ.ഹരിദാസ്
ഹസ്ബെൻഡ്
‘മംഗ്ലീഷ് സംസാരിക്കുന്ന മലയാളി കൊച്ചമമാർ ഭർത്താവിനെക്കുറിച്ചു പറയുമ്പോൾ ’ഹസ്‘ എന്നല്ലേ പറയാറുള്ളു?’ ‘അതെ’. ‘പിന്നെന്തിനാ ഹസ്സിനെ വലിച്ചു നിട്ടീ ഹസ്ബെൻഡ് എന്നാക്കിയത്?. ’വലിച്ചുനീട്ടിയതല്ല, ഒടിച്ചുമടക്കിയതാ.‘ ’മനസ്സിലായില്ല‘. ’വീരശൂര പരാക്രമികളായ ഹസ്സുകളെല്ലാം ഭാര്യയുടെ മുമ്പിൽ ബെൻഡായിട്ടേ നില്ക്കു! Generated from archived content: story1_mar4_11.html Author: vk_haridas
ബന്ദേ ബാത്ത് റം
ബുദ്ധികൊണ്ടു ജീവിക്കുന്നവനായതുകൊണ്ടാണ് അയാൾക്ക് ബുദ്ധിജീവി എന്ന ബഹുമതി ലഭിച്ചത്. എല്ലാ ദിവസവും മദ്യം നൽകി ബുദ്ധിയെക്കൊണ്ട് കവിത ചൊല്ലിക്കാൻ മത്സരമാണ്. അടച്ചിട്ട മുറിയിൽ വച്ചാണ് കലാപരിപാടി. അതുകൊണ്ട് പുറത്ത് യാതോരലമ്പുമില്ല. വാതിലുകൾ ബന്ദാക്കി ബുജി റമ്മിൽ കുളിക്കുന്നതുകൊണ്ട് ഗ്രാമവാസികൾ ഇതിനെ ‘ബന്ദേ ബാത്ത് റം’ എന്നു വിളിച്ചുപോരുന്നു. Generated from archived content: story5_sept7_06.html Author: vk_haridas
വേർപിരിയാത്തവർ
പഠിക്കുന്ന കാലത്ത് അവർ ക്ലാസ്മേറ്റ്സ് ആയിരുന്നു. പഠിപ്പൊക്കെ കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ അവർ ഗ്ലാസ്മേറ്റ്സ് ആയി. Generated from archived content: story1_may19_07.html Author: vk_haridas