പ്രൊഫ. വി.കെ. എഴുത്തച്ഛൻ
മുരളീഗാനമാധുരി
പ്രപഞ്ചസംവിധാനത്തിൽ പ്രൗഢിയും ഭാവഭംഗിയും ഭാഷാഭാവനകൾക്കെല്ലാ- മതീതം-അത്ഭുതാത്ഭുതം! മുകുന്ദമുരളീഗാന- മെന്നും അലയടിച്ചിടും കാളിന്ദീപുളിനം, വൃന്ദാ- വനവും ചൊല്ലുമാക്കഥ. “കാലമാത്രകളൊപ്പിച്ചു കാലഭൈരവഗീതിയിൽ താളം താക്കുന്നൊരോങ്കാര- സാഗരത്തിരമാലയിൽ”. തെല്ലും വ്യതിചലിക്കാതെ, തനതാം മാർഗ്ഗരേഖയിൽ ചരിക്കും ഗ്രഹസംഘാത- സാമസംഗീതമേളയിൽ; ഇരുളിൻ തരിയോരോന്നും, കിരണാവലിയാൽ ദ്രുതം സ്‌ഫുടം ചെയ്തിളയെയൂർജ്ജ- ദീപ്തമാക്കുന്ന സൂര്യനിൽ; ഒരു ജീവിതവൃത്തത്തിൽ കഥ...