വി.കെ. എബ്രഹാം
ഓയിൽ പാം തോട്ടങ്ങളിലെ കൃഷി
ഉദ്ദേശം രണ്ടര വർഷം മുതൽ 3 വർഷം വരെ പ്രായമുള്ള 30 ലക്ഷം എണ്ണപ്പന തൈകൾ ഇന്ത്യയിലെ വിവിധ എണ്ണപ്പനത്തോട്ടങ്ങളിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ തൈകൾ എണ്ണപ്പനകൃഷിക്ക് അനുയോജ്യമല്ലെന്നാണ് കേന്ദ്രഗവൺമെന്റിന്റെ കൃഷിവിദഗ്‌ദ്ധർ കണ്ടെത്തിയിരിക്കുന്നത്. ഗവൺമെന്റ് തീരുമാനം നടപ്പാക്കുകയാണെങ്കിൽ ഒരു തൈക്ക് എഴുപത് രൂപ എന്ന നിരക്കിൽ ഉദ്ദേശം 21 കോടി രൂപ വിലവരുന്ന തൈകളാവും ഉപയോഗശൂന്യമായി മാറുക. ഇതുമൂലം ഓയിൽ പാം തോട്ടങ്ങളിലെ കൃഷിവികസനം മുരടിച്ച് പോവുകയായിരിക്കും ഫലം. ഓയിൽ പാം തോട്ടങ്ങളിൽ തൈകൾ നടുന്ന...