Home Authors Posts by വിവേകാനന്ദൻ മുനമ്പം

വിവേകാനന്ദൻ മുനമ്പം

0 POSTS 0 COMMENTS

സ്‌ത്രീ

സൃഷ്‌ടിച്ച ബ്രഹ്‌മാവിനെപ്പോലും ഭ്രമിപ്പിച്ചവൾ ജലത്തിൽ മുങ്ങിച്ചാകുമ്പോഴും തൻകൈമറവെച്ചവൾ നെഞ്ചിൽ ഉമികത്തുമ്പോഴും ചുണ്ടിൽ മലർവെച്ചവൾ പ്രകൃതിക്കിവളെന്നും തൂമന്ദഹാസം നിയതിക്കെന്നെന്നും ഇവൾ ചോദ്യചിഹ്‌നം! പെണ്ണൊരുമ്പെട്ടാൽ പേമാരി പെയ്‌താൽ പ്രളയത്തിൽ മുങ്ങും തീക്കാറ്റടിച്ചാൽ സർവ്വം നശിക്കും നാരിക്കിതുരണ്ടും വേണ്ട; ശ്രമിച്ചാൽ- വാക്കൊന്നു കൊണ്ടേ മുടിക്കാൻ കഴിയും. Generated from archived content: poem5_apr11.html Author: vivekanandan_munambam

പൂജ്യം

ഞാനൊരു വട്ടപ്പൂജ്യം നീയൊരു വട്ടപ്പൂജ്യം വെറുതെ ചുറ്റിത്തിരിയും ഭൂമി വലിയൊരു വട്ടപ്പൂജ്യം! ജനനം വട്ടപ്പൂജ്യം ജയകം വട്ടപ്പൂജ്യം പണവും സ്നേഹവുമെല്ലാമിന്ന്‌ വലിയൊരു വട്ടപ്പൂജ്യം! മരണം വട്ടപ്പൂജ്യം ശരണം വട്ടപ്പൂജ്യം നരകം സ്വർഗം മോക്ഷവുമെല്ലാം വലിയൊരു വട്ടപ്പൂജ്യം! Generated from archived content: poem4_nov25_06.html Author: vivekanandan_munambam

ഇപ്പോൾ

അളന്ന്‌ പറഞ്ഞ്‌ അളന്ന്‌ പറഞ്ഞ്‌ ചുരുങ്ങിപ്പോയത്‌ വാക്ക്‌ ചിരിക്കാൻ മറന്ന്‌ ചിരിക്കാൻ മറന്ന്‌ ഉറഞ്ഞുപോയത്‌ ചുണ്ട്‌ സത്യം മറന്ന്‌ സത്യം മറന്ന്‌ കല്ലായ്‌പ്പോയത്‌ മനസ്സ്‌ കുറ്റം പറഞ്ഞ്‌ കുറ്റം പറഞ്ഞ്‌ ദ്രവിച്ചുപോയത്‌ ബന്ധം! Generated from archived content: poem4_jun13_07.html Author: vivekanandan_munambam

മുന്നറിയിപ്പ്‌

ആൺകുട്ടികളേ പെൺകുട്ടികളേ നോക്കാതെ... അവർക്ക്‌ തലക്കനം അധികം. പെൺകുട്ടികളേ ആൺകുട്ടികളെ ‘നോക്കണേ’ അവർക്ക്‌ മനബലം കുറവ്‌. Generated from archived content: poem4_apr27_07.html Author: vivekanandan_munambam

ഗുരുനാഥ

പാകത്തിനു മസാലയും ഉപ്പും ചേർത്ത പ്രണയമാണു നീ; അതു ഞാൻ ആവോളം ഭക്ഷിച്ചു എന്റെ പച്ചഞ്ഞരമ്പുകളിൽ, മൊഴികളിൽ ചിന്തകളിൽ വർണ്ണവിസ്‌ഫോടനം സൃഷ്‌ടിച്ച നീയെന്റെ ഗുരുനാഥ! അനുരാഗം ചാലിച്ച വെളളമഷികൊണ്ട്‌ നീയെന്നെ കവിതയെഴുതാൻ പഠിപ്പിച്ചു മധുവിഷം പകർന്നുതന്നു മദോന്മത്തനാക്കി. മൃദുഗാനം പാടിപ്പിച്ചു മുല്ലപ്പൂ ചൂടിച്ചു വിയർത്തനെറ്റിയിലെ ജലകണങ്ങളൊപ്പിച്ചു പകരം... നിന്റെ കപോലത്തിലുദിച്ച കുങ്കുമസൂര്യനെ എനിക്കുതന്നു. Generated from archived content: poem3_apr1.html Author: vive...

അവതാരം കാത്ത്‌

എവിടെയാണു മറഞ്ഞിരിക്കുന്നു നീ ഇവിടെ നിന്നെ ഞാൻ തേടുന്നു നായകാ.. കരളിലഗ്നി പടർന്നു കേറുമ്പൊഴും ചിറകുവീശിത്തളർന്നു വീഴുമ്പൊഴും കയ്യിലൊലീവിലക്കൊമ്പുമായ്‌ നീ വരൂ ശാന്തിമന്ത്രവും ചുണ്ടിൽക്കരുതിനീ പാതിവക്കിൽ പതുങ്ങുന്നു കശ്‌മലർ ഭീതിയോടെ മിഴിക്കുന്നു മൂങ്ങകൾ പാതിവെന്ത ജഡങ്ങൾ ഭക്ഷിക്കുവാൻ പാഞ്ഞടുക്കുന്നു നായും നരികളും എവിടെയാണു മറഞ്ഞിരിക്കുന്നുനീ ഇവിടെയവതാരം ചെയ്യുവാൻ നേരമായ്‌ തെരുവിലന്തിയിൽ ഗുണ്ടകൾ മേയുന്നു ലഹരിയോടവർ വടിവാളുവീശുന്നു ഇരയെനോക്കി നടക്കുന്നു കിട്ടിയാൽ ഉടനെതന്നെ ഗളഛേദം ചെയ്യുന്നു എവിടെ...

ചില സത്യങ്ങൾ

പഴയപദങ്ങളും മതങ്ങളും ഒരുപോലെയാണ്‌; കാരണം അവ സംശയങ്ങൾക്കിടനൽകും എത്ര കേട്ടാലും മനസ്സിലാവാത്ത രാഷ്‌ട്രീയ ഭാഷയാണ്‌ ജീവിതം. തക്കമുണ്ടെങ്കിൽ വെളുക്കുവോളം കക്കാം ഇതു പുതുമൊഴി വാക്കുതെറ്റിക്കുന്ന നേതാക്കൾക്ക്‌ മൂക്കുകയറിടാൻ ജനം ഭയന്നാൽ കുലം നശിക്കും. പകൽമാന്യന്മാരുടെ സഞ്ചാരം പാതിരാത്രിയാകുമ്പോൾ അനാഥകളുടെ നിലവിളി പ്രഭാത ഭേരികളാകുന്നു പാവം ജനങ്ങൾക്ക്‌ ചിന്താശക്തി നഷ്‌ടപ്പെട്ടു? അവർ ഒരിക്കലും തീരാത്ത പരമ്പരയുടെ മുന്നിൽ കഥാപാത്രങ്ങളാകാൻ മേക്കപ്പിടുന്നു. Generated from...

ഈറ്റുനോവ്‌

കൊത്തിച്ചെത്തി ചിന്തേരിട്ടു മിനുക്കിയ വാക്കുകൾ കൊണ്ടൊരു കവിത കുറിച്ചിട്ടതിനൊരു ശീർഷകമെഴുതി, മടക്കി കവറിൽ കുത്തിനിറച്ചു, പത്ര വിലാസവുമെഴുതി- യയച്ചു; കൃത്യം അഞ്ചുദിനങ്ങൾ കഴിഞ്ഞു ലഭിച്ചൊരു കവർപൊട്ടിച്ചു. ഭാഗ്യം! അധികം നാളുകഴി- ഞ്ഞില്ലെത്‌ കേമം. കയ്യിലിരുന്നു ചിരിച്ചു കവിത ചിന്തയെരിഞ്ഞു നടന്നു കവിയിൽ Generated from archived content: poem2_aug16_05.html Author: vivekanandan_munambam

അവൾ

ഉരുകുന്ന ചിന്തയായ്‌ വരളുന്ന നെഞ്ചുമായ്‌ ഒരുതുളളി ദാഹജലംതേടി അവൾ, അലയുകയായിരുന്നു ശപിക്കപ്പെട്ട ജന്മത്തിന്റെ ദുഃഖഭാരവും പേറി കനിവിന്റെ ഇത്തിരിവെളിച്ചത്തെ അവൾ, തിരയുകയായിരുന്നു അവഗണനയുടെ അഗ്നിയിൽ വാടിവീണപ്പോഴും സ്വപ്നങ്ങളുടെ ഹരിതവർണങ്ങൾ അവൾ, തേടുകയായിരുന്നു നിയമം നിർമ്മിച്ച ചങ്ങലവലയിൽ ഒരു മത്സ്യകന്യകയെപ്പോലെ അവൾ, പിടയുകയായിരുന്നു. നീതിബോധത്തിന്റെ ഉച്ചിയിൽ ഉൽക്കയായ്‌ പതിച്ചപ്പൊഴും സ്വാശ്രയത്തിനൊരു ബലിയായ്‌ അവൾ, തീരുകയായിരുന്നു അധമൻമാരുടെ ചിന്തയിൽ അർബുദത്തിന്റെ വിത്തുകൾ പാകി പണവും പദവിയുമില്ലാത്തൊരു...

രണ്ട്‌ കവിതകൾ

ദൈവത്തിന്റെ നാട്‌ മഴക്കാലമായാൽ ഫോണെല്ലാം ചാകും വാനോളമുയരുന്നു ‘ടെക്‌നോളജി’ കാറ്റൊന്നടിച്ചാൽ കറന്റില്ല പിന്നെ, ആഹാ! വിചിത്രം ‘ദൈവത്തിന്റെ നാട്‌’ ഒറ്റച്ചോദ്യം ഒരു ഭക്തൻ ക്ഷേത്രത്തിൽ കേറിയെന്നാൽ ദൈവത്തെ കുമ്പിടാൻ തന്നെയല്ലെ? ദൈവമാ ഭക്തന്‌ നൽകുന്നതോ തന്നാൽക്കഴിയും. സഹായമല്ലെ? പിന്നെന്തിനാണഹോ, പ്രായശ്ചിത്തമായ്‌ പുണ്യാഹം കൊണ്ടുള്ള ശുദ്ധികർമ്മം? Generated from archived content: poem3_july26_07.html Author: vivekanandan_munambam

തീർച്ചയായും വായിക്കുക