വിവേക് കെ. ചന്ദ്ര
തെരുവ്
മിനികഥ ഗോലി നിറച്ച ഒരു ചില്ലുകുപ്പി, തീപ്പെട്ടിപ്പടങ്ങള്‍ ചിതറിക്കിടന്നിരുന്ന ഇരുണ്ട താഴ്വാരം, മയില്പ്പിലിയൊളിപ്പിച്ചു വെച്ച പുറംചട്ട കീറിയ ഒരു പുസ്തകം, കുറെ വളപ്പൊട്ടുകള്‍... എപ്പോഴോ, എന്നില്‍നിന്നടര്‍ന്നു വീണവ... ഉറക്കമുണര്‍ന്നപ്പോള്‍ മാഞ്ഞുപോയ മധുരസ്വപ്നം, കൂടുപണിയും മുന്പേ കൂട്ടില്‍ നിന്നറ്റുപോയ പ്രിയ തോഴന്‍, മരിക്കമെന്നു പറഞ്ഞപ്പോള്‍ മറക്കാമെന്നു പറഞ്ഞു തിരിഞ്ഞു നടന്ന കാമുകി, പിന്നെ, കുറെ കാല്പാടുകള്‍... എപ്പോഴൊ, എന്നില്‍ നിന്നകന്നു പോയവ... വക്കുപൊട്ടിയ ഒരു തൂലികയുണ്ട്, നടുമുറിഞ്ഞുകിടക്കുന...
പ്രതീക്ഷ
മിനികഥ പൂച്ചയുടെ മീശത്തുമ്പിൽ നിന്നും ശ്വാസക്കഷണങ്ങളെറിയുന്നത്രയും ദൂരത്തിൽ മാത്രം പായുന്ന എലിക്ക്, ശത്രുവിൽ നിന്നും രക്ഷപ്പെടാൻ എതിരെ കാലന്റെ പച്ചച്ചിരിയുമായി വാപൊളിച്ചു നിൽക്കുന്ന എലിക്കെണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അറിഞ്ഞുകൊണ്ടുതന്നെ എന്തിനിത് ചെയ്‌തുവെന്ന് ശേഷംവന്ന കൂട്ടുകാരനെലി ചോദിച്ചപ്പോൾ; “ജീവിച്ചു കൊതി തീർന്നില്ല, പ്രതീക്ഷയോടെ നേരം പുലരുന്നതുവരെയെങ്കിലും” എന്നുമാത്രം പറഞ്ഞു....... Generated from archived content: story2_april30_11.html Author: vi...