വിതുര ബേബി
വികാരസാന്ദ്രമായ ഒരു കഥ
എത്ര കഠിനമായ പീഡനങ്ങളും സഹിക്കാനും എത്ര രൂക്ഷമായ ആക്രമങ്ങളെ ചെറുക്കാനും വിധിക്കപ്പെട്ടവളാണ് സ്‌ത്രീ. ആ സ്‌ത്രീയുടെ ജീവിതാഭിനിവേശവുമായി ബന്ധപ്പെട്ട ശോകാർദ്രമായ സംഭവവികാസങ്ങൾ കൊണ്ട് സമ്പന്നമാണ് ‘ആത്മാവിന്റെ വിരുന്ന്’ എന്ന ഈ നോവൽ. സവിശേഷതയുളള ഒരു പ്രേമകഥയുടെ ചുരുൾ നിവർത്ത് വായനക്കാരന്റെ ഹൃദയാന്തരാളങ്ങളിൽ നിലയുറപ്പിക്കാനാണ് ഈ കൃതിയിലൂടെ എ.പി. ജ്യോതിർമയി ശ്രമിച്ചു കാണുന്നത്. സ്വന്തം കാലിൽ നിന്ന് ജീവിതത്തെ അഭിമുഖീകരിക്കുന്ന നീന അനുഭവിക്കുന്ന വേദനകളും പ്രയാസങ്ങളും ചെറുതൊന്നുമല്ല. വിശുദ്ധമായ ഒ...