വിശ്വൻ പടനിലം
ഹായ് ആലൂക്കാസ്
ഇരുപതു പവന്റേതെന്നു ടീച്ചര്‍ തന്നെ പറഞ്ഞ നെക്ലസും , അനുബന്ധ ആടയാഭരണങ്ങളുമണിഞ്ഞ് സുസ്മരവദനയായി ക്ലാസെടുക്കുന്ന ടീച്ചറിന്റെ ചിത്രം അവന്‍ മൊബൈലില്‍ പകര്‍ത്തി കൂട്ടുകാര്‍ക്ക് പിക് ചര്‍ മെസ്സേജയച്ചു. അതുകണ്ടപ്പോള്‍ അഭിമാനപൂര്‍വം ടീച്ചര്‍ ചിരിച്ചു ' ഹൊ, എന്തൊരു പൊലിപ്പ്...!' സാരിയുടെ മടക്കുകള്‍ക്കിടയിലൂടെ അതൊന്നു കൂടി വിടര്‍ത്തിയിട്ടു. കുട്ടികളുടെ സംഘ ശബ്ദം - '' ഹായ്... ആലുക്കാസ്..'' മുഖത്ത് വിരിഞ്ഞു വരുന്ന ചിരിയും തലയുയര്‍ത്തിയുള്ള നില്പ്പും . എന്തൊരെടുപ്പ്! കുറച്ചു കൂടി നല്ലൊരു ചിരി ടീച്ചര്‍ അവനു...
പരാശ്രയം
തൊഴിലപേക്ഷയിലെ വ്യക്തിവിവരങ്ങൾ അയാൾ ശ്രദ്ധാപൂർവം വായിച്ചു പൂരിപ്പിച്ച. ആരോഗ്യത്തിന്റെ രഹസ്യം ഃ ബൂസ്‌റ്റ്, സൗന്ദര്യത്തിന്റെ രഹസ്യം ഃ ഫെയർ ആന്റ് ലൗലി, യൗവനത്തിന്റെ രഹസ്യം ഃ ഗോദ്‌റെജ്, വിദ്യാഭ്യാസം ഃ സ്വാശ്രയം, വിലാസം ഃ പരാശ്രയം. Generated from archived content: story3_feb15_07.html Author: viswan_padanilam