Home Authors Posts by പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ

പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ

0 POSTS 0 COMMENTS
1941 മാർച്ച്‌ 31-ന്‌ തിരുവനന്തപുരം ജില്ലയിൽ കാരകുളം പഞ്ചായത്തിൽ ജനിച്ചു. അച്ഛൻഃ വിശ്വമംഗലത്ത്‌ കെ.വാസുദേവൻ, അമ്മഃ സി. കാമാക്ഷി. കാരകുളം, കവടിയാർ എന്നിവിടങ്ങളിലെ സ്‌ക്കൂളുകളിലും തിരുവനന്തപുരം ഇന്റർമീഡിയറ്റ്‌ കോളേജ്‌ (ഇപ്പോഴത്തെ ഗവ. ആർട്‌സ്‌ കോളേജ്‌), യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലും വിദ്യാഭ്യാസം. മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ജനയുഗം പത്രാധിപസമിതിയിൽ അംഗമായിരുന്നു. വിവിധ ശ്രീനാരായണകോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ശിവഗിരി ശ്രീനാരായണ കോളേജിൽ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1996-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. വിവിധ സാഹിത്യസാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. യുവകലാസാഹിതി സംസ്ഥാനക്കമ്മിറ്റി ജനറൽ സെക്രട്ടറി, വൈസ്‌ പ്രസിഡന്റ്‌, കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഭരണസമിതി അംഗം, കോണ്ടിനന്റ,​‍്‌ ചിത്രാഞ്ജലി, ക്രിട്ടിക്സ്‌ വ്യൂ എന്നീ മാസികകളുടെ എഡിറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. ഇപ്പോൾ യുവകലാസാഹിതി സംസ്ഥാനക്കമ്മറ്റി രക്ഷാധികാരി, കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷൻ വൈസ്‌പ്രസിഡന്റ്‌, തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്മാരകം മാനേജിംഗ്‌ കമ്മിറ്റി അംഗം, വിവേകോദയം (ത്രൈമാസികം) എഡിറ്റർ, പ്രഭാത്‌ ബുക്ക്‌ഹൗസിന്റെയും പ്രഭാത്‌ ന്യൂസ്‌ റീൽ മാസികയുടെയും എഡിറ്റർ. കഴിഞ്ഞ നാലു ദശകങ്ങളിലേറെ കാലമായി ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തുന്നു. കൃതികൾഃ വാല്‌മീകം, സാക്ഷി (കവിതകൾ), ഗാനോപഹാരം (ഗാനങ്ങൾ) സിനിമ ഇന്നലെ ഇന്ന്‌ (പഠനം) കുമാരനാശാന്റെ വീണപൂവ്‌, നളിനി, ലീല, ചിന്താവിഷ്‌ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നീ കൃതികളുടെയും എ.ആർ. രാജരാജവർമ്മയുടെ മലയാള ശാകുന്തളത്തിന്റെയും വ്യാഖ്യാനം, മാന്ത്രികക്കോഴി (ബാലസാഹിത്യം) മലയാളവ്യാകരണം, മലയാളം രചന മുതലായവ. വി. സുന്ദരേശൻ, അനിലൻ എന്നീ പേരുകളിലും എഴുതാറുണ്ട്‌. ഭാര്യഃ കെ.സുലത, മക്കൾഃ ഡാലിയ, ദുലാരി. വിലാസം പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, സർഗം, 18-എൻ.പി.പി.നഗർ, പേരൂർക്കട. പി.ഒ. തിരുവനന്തപുരം Address: Phone: 0471 430310 Post Code: 695005

ചന്ത

വച്ചു ജീവിതച്ചന്തയിൽ സ്വപ്‌നം വിൽക്കുവാൻ കാത്തിരിക്കുന്നു, കാലം വന്നുപോകുന്നു, ഭാഗ്യങ്ങൾ മാത്ര- മെങ്ങുമെത്താതെ മാറിനിൽക്കുന്നു. അല്പഭാഗ്യങ്ങൾ വിറ്റിനി വേണം മറ്റു ഭാഗ്യങ്ങൾ കൈവരിക്കേണം പൊളളവാക്കിന്നകം നിറച്ചീടാ- നുളള നോക്കുകൾ തമ്മിൽ നീട്ടേണം. വന്നവരിരുകൈയ്യാലെടുത്തു കൊട്ടിനോക്കുന്ന മൺകലം പോലെൻ കോലമെന്തോ പുലമ്പുന്നു, ഭാവി- യേതു ഭൂവിലെന്നോർത്തിരിക്കുന്നു. തമ്മിലായ്‌ വിലത്തർക്കം പറഞ്ഞു നിന്നവർ പുതുഭാഗ്യം തിരഞ്ഞു വന്നമാർഗ്ഗം മറന്നിറങ്ങുന്നു, വിൽക്കുവാൻ വച്ച ജീവിതം മൂല്യം വറ്റി വേണ്ടാച്ചരക്കായിടുന്...

വാക്ക്‌

ഒരിക്കൽ നാവിലായ്‌ ജനിച്ച വാക്കുകൾ തിരിച്ചറിയുവ- തനുഭവങ്ങൾ താൻ? മറന്ന വാക്കുകൾ പുനർജനിക്കുവാൻ പിറക്കുമോ വീണ്ടും കഴിഞ്ഞ ജീവിതം? അനുഭവങ്ങളെ- ച്ചുരത്തുവാൻ വാക്കോ പിറന്നവാക്കി- യനുഭവങ്ങളോ! Generated from archived content: poem2_nov15_06.html Author: viswa_sundereswan

ദയാവധം

മരിച്ചതന്നു നീ അറിഞ്ഞുവോ പുനർ- ജനിച്ച നന്മയായ്‌ നിതാന്ത ജന്മമായ്‌! വധം നിനക്കന്നു കനിഞ്ഞവൻ ദയാപരൻ വിനായകൻ! മതങ്ങൾ തങ്ങളിൽ പൊരുതുമ്പോൾ മണ്ണിൽ മരിച്ചുവീഴുവോർക്കഭയമില്ലൊരാൾ; പിറക്കാപ്പൈതങ്ങൾ എരിയുമഗ്‌നിയിൽ പതിക്കവേ കൈയാൽ വിലക്കാനില്ലൊരാൾ! തെരുവിൽ നഗ്‌നയായ്‌ കുനിഞ്ഞിരിപ്പവൾ പലർക്കു ശയ്യയായ്‌ തളർന്നവൾക്കിനി ഉടുതുണി നീട്ടിക്കൊടുപ്പതേതൊരാൾ? ഭരണപീഠങ്ങൾ മരണം കൊയ്യുമ്പോൾ ദുശ്ശാസനങ്ങളിൽ വികടഹാസങ്ങൾ അരുതെന്നോതവേ പകരം നൽകുവാൻ മരണശാസനം! വധം നിനക്കെന്നോ വിധിച്ചവൻ ദയാപരൻ വിനായകൻ! ...

താവളം

താവളം വിടാനെന്തോ മനസ്സു വരുന്നീലാ- യാവതും ശ്രമിക്കവേ ബന്ധങ്ങൾ മുറുകുന്നു ഒന്നഴിക്കുമ്പോൾ മറ്റൊന്നത്രയുമിറുകുന്നു പിന്നെയുമഴിക്കുമ്പോൾ കൂടുതൽ കുരുങ്ങുന്നു. അഴിയാക്കുരുക്കുകൾ പിടയും ഹൃദയത്തി- ന്നൊഴിയാത്തതാമേതോ വിധിപോൽ ശേഷിക്കുന്നു ഋതുഭേദങ്ങൾ തീർക്കും ജീവിതഗതിവേഗം ഹൃദയസ്പന്ദങ്ങൾക്കു താളമായ്‌ ഭവിക്കുന്നു! പകൽവെട്ടത്തിൽ തോന്നുമാശയും രാവിൻനീല- പ്പുതപ്പിന്നുളളിൽ തുടിച്ചുണരുമുൽക്കണ്‌ഠയും ശാശ്വതമെന്നേ തോന്നിയിരിക്കെ കുടിയൊഴി- ഞ്ഞീടണമെന്നേ കാതിൽ കാലവേഗത്തിൻ മന്ത്രം താവളത്തിലെ ദിനരാത്രങ്ങൾ മറയുമ്പോ- ളോ...

പ്രണയത്തിന്റെ തുടക്കം

ഇനിയെത്രനേരമെന്നറിയില്ലയെങ്കിലു- മിനിയാണു പ്രണയം തുടങ്ങീടുവാൻ! കലഹങ്ങൾ പോർവിളികൾ മിണ്ടാവ്രതങ്ങൾ ഒക്കയും നമ്മൾ മറന്നതാം കഥകൾ! ഭാരങ്ങൾ വന്നു തലയ്‌ക്കു കേറുമ്പോൾ ജീവിതമെങ്ങാണിറക്കി വയ്‌ക്കാൻ ഒന്നിച്ചിരുന്നു പുകഞ്ഞുവോ തങ്ങളിൽ അത്താണിയായി നാം പിന്നെയും തീർന്നുവോ? ഭാരമായ്‌ തോന്നിയോർ സമ്പാദ്യമത്രയും പങ്കിട്ടു വാങ്ങിപ്പടിയിറങ്ങുന്നു നിസ്വരായ്‌ തങ്ങളിൽ നോക്കിയിരിക്കേ- യറിയുന്നു - പിന്നെയും ശേഷിപ്പു ജീവിതം! നല്ലവാക്കോതുവാൻ പ്രണയവിലോലരായ്‌ തങ്ങളിൽ കാണുവാൻ നേരമൊരല്പവും കാണാതെ ജീവിതം തോളിൽ ചുമന്നു- മിറക്കിയ...

വിഷുക്കാഴ്‌ച

വെയിലിൽ വിളറിയ കൊന്നയിൽ പകലുകൾ നെടുവീർപ്പോടെ നോക്കി മൊട്ടക്കുന്നുകൾ കേറി- പ്പോയെങ്ങോ മറയുന്നു. നിൻമനസ്സിലെച്ചന്തം മേലാകെ നിറയുന്നു ഓമലേ, വേനൽച്ചൂടിൻ നടുക്കു നീ മാറുന്നു സുവർണ സൗന്ദര്യമായ്‌! വർഷമേഘങ്ങൾ കുട നിവർത്തിയെത്തീടുന്നു ഹർഷബാഷ്പങ്ങൾ പ്രിയേ, നിന്റെ കൺകളിൽ വരും- കാലമായ്‌ തിളങ്ങുന്നു സൽപ്രതീക്ഷകൾ വിഷു- ക്കാഴ്‌ചയായൊരുങ്ങുന്നു! Generated from archived content: poem2_apr12_06.html Author: viswa_sundereswan

വിഷുക്കാഴ്‌ച

വെയിലിൽ വിളറിയ കൊന്നയിൽ പകലുകൾ നെടുവീർപ്പോടെ നോക്കി മൊട്ടക്കുന്നുകൾ കേറി- പ്പോയെങ്ങോ മറയുന്നു. നിൻമനസ്സിലെച്ചന്തം മേലാകെ നിറയുന്നു ഓമലേ, വേനൽച്ചൂടിൻ നടുക്കു നീ മാറുന്നു സുവർണസൗന്ദര്യമായ്‌! വർഷമേഘങ്ങൾ കുട നിവർത്തിയെത്തീടുന്നു ഹർഷബാഷ്പങ്ങൾ പ്രിയേ, നിന്റെ കൺകളിൽ വരും- കാലമായ്‌ തിളങ്ങുന്നു സൽപ്രതീക്ഷകൾ വിഷു- ക്കാഴ്‌ചയായൊരുങ്ങുന്നു! Generated from archived content: poem2_apr10_07.html Author: viswa_sundereswan

കരിന്തിരി

മിഴിമുനകളിൽ രുധിരസ്വപ്‌നങ്ങൾ ചുഴലിക്കാററുകൾ പദങ്ങളിൽ -എല്ലാം പഴയനാളുകൾ. മനോവിപഞ്ചിയിലപസ്വരങ്ങളിൽ പുതിയനാളുകൾ പുകഞ്ഞുതീരുന്നു! കരിഞ്ഞഗന്ധങ്ങളിടകലർന്നെത്തി വരിഞ്ഞുകെട്ടുന്നു. ചപലമാം ഗാത്രം പിടയുന്നു, മോഹം പടിയിറങ്ങുവാൻ മടിച്ചുനിൽക്കുന്നു മിഴികളിൽ കരിനിഴലുകൾമൂടി വഴിമറയ്‌ക്കുന്നു! അഹിതചിന്തകൾക്കറുതിനീളുന്നു അഭയമന്ത്രങ്ങൾ മറന്നുപോകുന്നു, ലയമധുരമാം മഹിതസംഗീത- മൊഴുകിയെത്തുമ്പോൾ ശ്രുതിയടയുന്നു, എവിടെ നിന്നതിൻ വഴിയറിയാതെ തിരിയണയുന്നു! Generated from archived content: k...

ചന്ത

വച്ചു ജീവിതച്ചന്തയിൽ സ്വപ്‌നം വിൽക്കുവാൻ കാത്തിരിക്കുന്നു, കാലം- വന്നുപോകും വഴികളായ്‌ കോലം. അല്പഭാഗ്യങ്ങൾ വിറ്റിനിവേണം മററുഭാഗ്യങ്ങൾ കൈവരിക്കേണം. വന്നവരിരുകൈയാലെടുത്തു കൊട്ടിനോക്കുന്നു, തങ്ങളിൽ മുട്ടി തൃപ്‌തി തേടുന്നു! പൊളളവാക്കിന്നകം നിറച്ചീടാ- നുളള നോക്കുകൾ തമ്മിൽ നീട്ടുന്നു. തമ്മിലായ്‌ വിലത്തർക്കം പറഞ്ഞു നിന്നവർ പുതുഭാഗ്യം തിരഞ്ഞു വന്നമാർഗം മറന്നിറങ്ങുന്നു. വിൽക്കുവാൻവച്ച ജീവിതമൂല്യം വററിവേണ്ടാച്ചരക്കായിടുന്നു മിച്ചജിവിതം വെന്തുതീരുന്നു!. Generated from ar...

അശുദ്ധം

അശുദ്ധിമർത്യന്നു വിധിക്കുവാനവ- തരിച്ചവനാരാണമർത്യനോ! പ്രപഞ്ചരക്ഷയ്‌ക്കായുണർന്നിരിപ്പവ- നപരരക്ഷകൻ! കപടവേദാന്തം പറഞ്ഞു ദൈവത്തെ- ത്തടവിലാക്കിയോൻ കരങ്ങൾ നീട്ടുന്നു പരന്റെ കീശയിൽ കിലുങ്ങും കാശിനായ്‌! ഇവനെ ക്യഷ്‌ണാ നീ, പുറത്തു നിർത്തി നി - ന്നശുദ്ധിതീർക്കുക അകത്തു മാലിന്യം കളഞ്ഞു പുണ്യാഹം കുടഞ്ഞു നീ നിന്റെ വിശുദ്ധികാക്കുക. Generated from archived content: asudham.html Author: viswa_sundereswan

തീർച്ചയായും വായിക്കുക