വിശ്വൻ പടനിലം
ജാതീയം
അമ്പലത്തിന്റെ ഭണ്ഡാരം കട്ടുമുടിച്ചവനെ ‘കള്ളാ’ എന്നു വിളിച്ചപ്പോൾ ജാതി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അവന്റെ രക്ഷയ്‌ക്ക് സംരക്ഷണമുന്നയിച്ചുണ്ടാക്കി. പിഞ്ചുകുട്ടിയ്‌ക്കുമേലെ കാമകേളിയാടിയവനെ ‘ദ്രോഹീ’ എന്നു വിളിച്ചപ്പോൾ അവന്റെ സമുദായം എന്നെ കല്ലെറിഞ്ഞ്, അവനു പൂച്ചെണ്ടു നൽകി തെരുവിലൂടെ ഘോഷയാത്ര നടത്തി. അമ്മയെ തല്ലിയവനോട് അമ്മിഞ്ഞപ്പാലിനെക്കുറിച്ച് പറഞ്ഞപ്പോൾ ന്യൂനപക്ഷ പ്രശ്നത്തിൽ മറ്റുള്ളവരിടപെടെണ്ടാന്നു പറഞ്ഞ് അവരെന്നോട് അഹിതം കാട്ടി പല്ലിളിച്ചു. എമ്പാടും പുലഭ്യങ്ങളെന്റെമേലേ വീണപ്പോൾ ജാതി എന്റെ ...
ബിജു പോയവഴിയേത്?
രാധാമണി വിധവയാണ്. പ്രായം മുപ്പത്തിമൂന്ന്. ഏകമകൾ ആരതി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. രാധാമണിയുടെ ഭർത്താവ് ആത്മഹത്യ ചെയ്‌തതാണ്. കുടിച്ചുകുടിച്ച് ഭ്രാന്തായപ്പോൾ അയാൾ വിഷം കുടിച്ച് മരിക്കുകയായിരുന്നു. അന്ന് ആരതിയ്‌ക്ക് പ്രായം എട്ടുവയസ്സ്. ആളുകളൊക്കെ ‘പൂജ്യം പൂജ്യം’ പറയുന്നത് അയാളെ രാധാമണി കൊന്നതാണെന്നാണ്. എന്നാൽ അതിനുളള ‘മനക്കട്ടി’ അവൾക്കില്ലെന്ന് ഏറെപ്പേരും വിശ്വസിക്കുന്നു. എന്തായാലും രാധാമണി വിധവയാണ്. രാധാമണിയുടെ മകൾ മിടുക്കിയാണ്. സുന്ദരിയും. അവളെ എല്ലാവർക്കും ഇഷ്‌ടമാണ...
അസാധാരണനായ നീലാംബരൻ
തട്ടുകട നടത്തിക്കൊണ്ടിരുന്ന തളളുവണ്ടി വിറ്റ് ഒരു വിമാനയാത്ര നടത്തുവാൻ നീലാംബരനെ പ്രേരിപ്പിച്ചത്, ഈയിടെയായി ഗവൺമെന്റ് രാജ്യത്തെ സാധാരണക്കാർക്കായി ചില ഇളവുകൾ പ്രഖ്യാപിച്ചത് തനിക്കുംകൂടി അനുഭവിക്കാൻ വേണ്ടിയാണ് എന്നുളളതുകൊണ്ടാണ്. സാധാരണക്കാർക്ക് ആശ്വാസമായി ഗവൺമെന്റ് പുതിയ പാക്കേജിൽ കാറിനും കമ്പ്യൂട്ടറിനും ഐ.റ്റി വ്യവസായത്തിനും വിമാനയാത്രക്കൂലിയിലും ഇളവുകൾ പ്രഖ്യാപിച്ചു. കാറും കമ്പ്യൂട്ടറും ഐറ്റിയുമൊന്നും ആവശ്യമില്ലാത്ത നീലാംബരൻ തന്റെ രാജ്യത്ത് അസാധാരണനാവുന്നത് അയാൾക്ക് ഓർക്കാൻകൂടി ക...
അമ്മയില്ലാത്തവർ
അമ്മ ഹോസ്‌പിറ്റലിലാണെന്ന് ആരോ പറഞ്ഞറിഞ്ഞാണ് വന്നത്. എൻക്വയറി കൗണ്ടറിലെത്തിയപ്പോൾ വല്ലാത്തൊരാശയക്കുഴപ്പമുണ്ടായി. അമ്മയുടെ പേരറിയാതെ റൂം കണ്ടുപിടിക്കാനാവുന്നില്ല! ‘അമ്മേ ’ എന്ന വിളിയും, അമ്മിഞ്ഞപ്പാലിന്റെ രുചിയും മറന്നതുപോലെ അമ്മയുടെ പേരും മറന്നുപോയിരിക്കുന്നു. പിന്നെ മൊബൈലെടുത്ത് ബന്ധുവീട്ടിൽ വിളിച്ചുചോദിച്ചുഃ ‘അമ്മയുടെ പേര് കുഞ്ഞുലക്ഷ്‌മിയമ്മ! ’ Generated from archived content: story1_dec9_06.html Author: vishwan_padanilam
സോമനും പി.സിയും അറിയാൻ
സാംസ്‌കാരികരംഗത്ത് അഭിപ്രായപ്രകടനങ്ങളും സംവാദങ്ങളും സംഘർഷപൂരിതമായ വാദപ്രതിവാദങ്ങളുമെല്ലാം സർവ്വസാധാരണമാണ്. ‘ഉൺമ’ ഉൾപ്പെടെയുളള സമാന്തരപ്രസിദ്ധീകരണങ്ങൾ ഇത്തരം സംവാദങ്ങൾക്ക് മുമ്പ് വേദിയായിട്ടുമുണ്ട്. ഒരിക്കൽ അഴീക്കോട്- ചുളളിക്കാട് സംവാദം കൊടുമ്പിരിക്കൊണ്ടിരുന്നു. അതിനുമുമ്പും ശേഷവും എത്രയെത്ര സംവാദങ്ങൾ, വിവാദങ്ങൾ! കഴിഞ്ഞലക്കം ഉൺമ വായിച്ചപ്പോൾ ചർച്ചയും സംവാദവുമൊക്കെയിപ്പോൾ നേരും നെറിയുമുളള ഭാഷ നഷ്‌ടപ്പെട്ടവരുടെ വെറും വ്യക്തിനിഷ്‌ഠമായ രോഷപ്രകടനമായി അധഃപതിച്ചിരിക്കുന്നതായി തോന്നി. തോപ്പിൽ സ...