വിശ്വമംഗലം സുന്ദരേശൻ
അനന്തം
അനന്തം ആദിയില്ലെങ്കിൽ ആനന്ദം തൃഷ്ണ മായുകിൽ! Generated from archived content: poem16_feb2_08.html Author: vishwamangalam_sundareswan
അക്ഷരാർത്ഥം
അക്ഷരമർത്ഥം തേടിയക്ഷമതുടരുന്നു താഴ്‌വാരങ്ങളിലലയുന്നു അക്ഷരമർത്ഥവുമായ് കൂടുന്നേരം അർത്ഥം ഞെരിപിരികൊളളുന്നു. അർത്ഥമനിഷ്‌ടം ഭാവിക്കെ നീട്ടിയ കൈ അക്ഷരമല്‌പം പുറകോട്ടുവലിക്കെ അർത്ഥം പുറവാതിൽ തുറന്നേ പോവുന്നു! ആ വഴിയറിയാതക്ഷരമുരുകുമ്പോൾ നിറയും മൂശയിലാകെയനർത്ഥം അർത്ഥം മൂശയിലുരുകുമ്പോ- ളെന്തു തിളക്കം ജീവിതമക്ഷരമായിത്തീരുന്ന രഹസ്യം! Generated from archived content: poem_akshara.html Author: vishwamangalam_sundareswan
ശൂന്യത
ഉള്ളിലായി മുനിഞ്ഞുകത്തിയ മൺചേരാതുകൾ കെട്ടുവോ? അസ്ഥിമാടത്തിൽ നിന്നുകത്തിയ കൈത്തിരികളണഞ്ഞുവോ? ഓർമ്മകളൊരുമിച്ചുകൂട്ടിയ മൺചിതയ്‌ക്കു കൊളുത്തുവാൻ ഇത്തിരിക്കനലെങ്ങുനിന്നു ഞാ- നൂതിയൂതിത്തെളിച്ചിടും? ഇത്രവേഗമെൻമുന്നിലെത്തുമെ- ന്നോർത്തതില്ല നിശീഥിനി ക്കൺകളിൽ തരിവെട്ടമെങ്കിലും തൂകുവാനില്ല താരകം! Generated from archived content: poem12_agu31_07.html Author: vishwamangalam_sundareswan
കരിമ്പൂച്ച
ഇല്ലാത്ത കരിമ്പൂച്ചയ്‌ക്കിരുട്ടിൽ തപ്പീടുന്നു കണ്ണുകളടച്ചു ഞാനിരുട്ടിൽ ലയിക്കുന്നു. ഇല്ലാത്ത കടലാസ്സിനായി ഞാനലഞ്ഞെത്തി നൽകിയ തിരുപ്പതിദേവന്റെ നിവേദ്യങ്ങൾ ഉത്തരമെഴുതാതെയുദ്യോഗം തരപ്പെട്ടോ- രൊക്കെയും രൂചിക്കുന്നു! Generated from archived content: poem2_nov15_08.html Author: vishwamangalam_sundareswan
ബുദ്ധി
കുട്ടിക്കു പണ്ടേ ദുശ്ശീലം പ്രസിദ്ധം തെളിക്കും വഴിക്കേ നടക്കില്ല - ശാഠ്യം; എന്നാലടിക്കാം നടക്കും വഴിക്കെ- ന്നച്‌ഛന്റെ ന്യായം. അച്‌ഛനും കുട്ടിക്കുമൊന്നിച്ചു വാഴാൻ നടക്കും വഴിക്കായടിപ്പതേ ബുദ്ധി! Generated from archived content: poem3_apr13.html Author: vishwamangalam_sundareswan
വാക്ക്
ഒരിക്കൽ നാവിലായ് ജനിച്ച വാക്കുകൾ തിരിച്ചറിയുവ- തനുഭവങ്ങൾ താൻ! മറന്ന വാക്കുകൾ പുനർജനിക്കുവാൻ പിറക്കുമോ വീണ്ടും കഴിഞ്ഞ ജീവിതം? അനുഭവങ്ങളെച്ചുരത്തുവാൻ വാക്കോ പിറന്ന വാക്കിലായനുഭവങ്ങളോ! Generated from archived content: poem10_febr.html Author: vishwamangalam_sundareswan