വിഷ്‌ണു ആർ.വി
സഞ്ചാരി
അങ്ങകലെ ചക്രവാള സീമയിൽ സ്‌ഫുരിക്കും. രക്താഭവർണ്ണത്തിൽ ജ്വലിക്കും സ്‌ഫുരണങ്ങൾ തൻ. വീഥിയിൽ യാത്രയാകുന്ന സഞ്ചാരി ഞാൻ. കാലത്തിൻ അതിർ വരമ്പിലൂടെ യാത്രയാകുന്നു- ഞാൻ നിശ്ചയിച്ചുറച്ചപോൽ. പാഥേയം കൈയ്യിലില്ല ആയുധങ്ങളും ഇല്ല- എൻ സുരക്ഷക്കായ്. ഭൂതകാലത്തിന്റെ അഴുക്ക് ചാലുകൾ നീന്തിക്കയറി പുതു നാമ്പിനായ് കൊതിക്കുന്ന എൻ മനസ്സിനു കൂട്ട് എൻ നഷ്‌ടസ്വപ്‌നങ്ങൾ മാത്രം. Generated from archived content: poem1_nov2_10.html Author: vishnu_rv
ആധുനിക ശാസ്‌ത്രവും ഭാരത ഇതിഹാസങ്ങളും
ആധുനിക ശാസ്‌ത്രവും ഇതിഹാസങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പല ആധുനിക കണ്ടുപിടുത്തങ്ങളും ഇത് അടിവരയിട്ട് തെളിയിക്കുന്നുണ്ട്. വളരെ പിറകിലോട്ട് പോയാൽ വിമാനം തന്നെ ഉദാഹരണമായി എടുക്കാൻ കഴിയും. ഭാരതത്തിലെ പുരാണ ഇതിഹാസമായ രാമായണത്തിൽ രാക്ഷസരാജാവായ രാവണന്റെ വാഹനം പുഷ്‌പക വിമാനം എന്നു പരാമർശിച്ചിരിക്കുന്നു. പിന്നീട് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് 1903 ഡിസംബർ 17ന് റൈറ്റ് സഹോദരൻമാർ വിമാനം കണ്ടുപിടിച്ചത്. പ്രാചീന കാലത്ത് തന്നെ ഭാരതത്തിൽ വിമാനത്തെ കുറിച്ചു ചിന്തിച്ചിരിക്കാം അഥവാ നിർമിച്ചിരിക്...