വിപിൻ വിൽഫ്രഡ്
കാഴ്‌ചയറ്റവർ…
കണ്ണട വച്ച ബാല്യങ്ങൾ കൂട്ടായിവന്നു ചോദിക്കുന്നു എന്റെ ചിത്രപാഠപുസ്‌തകത്താളിലെ അമ്മയെ നീയെന്തു ചെയ്‌തു? ആൺബാല്യങ്ങൾക്ക് കണ്ണടയ്‌ക്കുളളിൽ സ്വപ്‌നം നഷ്‌ടപ്പെട്ട കണ്ണുകളായിരുന്നു. തൊണ്ടയിൽ കുടുങ്ങിയ നെന്മണികൾ പെൺബാല്യങ്ങളുടെ ശബ്‌ദം തെല്ലും ഉലച്ചിരുന്നില്ല. അവരുടെയെല്ലാം കൺപോളകളിൽ ഉറക്കം കനം തൂങ്ങിയിരുന്നു ചുമലിൽ പുസ്തകസഞ്ചിയും അവർ തെരഞ്ഞത്രേ... പുകയില്ലാത്ത അടുക്കളയിൽ തണുത്തുറഞ്ഞ കിടപ്പറയിൽ നീലനിറമാർന്ന ചാറ്റ്‌റൂമുകളിൽ കാർട്ടൂൺ നെറ്റ്‌വർക്കിൽ തെരുവിൽ... വഴിയോരങ്ങളിൽ... ഇന്റർനെറ്റിലെ ചിലന്തിക...
ദുഃഖവും ആശ്വാസവും – പതിവുപോലെ!
ഈ രാത്രിയിൽ ഒരു ചുംബനം കൊണ്ട് മനുഷ്യപുത്രാ ഞാൻ നിന്നെ തിരിച്ചറിയുന്നു. കണ്ണുകളിൽ നിറയെ ഇരുളായിരുന്നു വാൾ വീശിയപ്പോൾ നിന്റെ ചുണ്ടിൽ വിടർന്ന പുഞ്ചിരിക്ക് വാളിനെക്കാൾ മൂർച്ച! നടുവിലെ കുരിശിൽ നീ ഒരു നിഴൽച്ചിത്രം പോലെ.... കണ്ണുകൾ തമ്മിലിടയുമ്പോൾ നെഞ്ചിൽ പടരുന്നത് കനവിന്റെ നിറനിലാവ് കോഴി കൂകുമ്പോൾ ആ കണ്ണുകൾ കനലായ്‌ത്തറച്ചതും എന്റെ നെഞ്ചിലാണ്! മൂന്നാംമണിനേരം പളളിമണി മുഴങ്ങുന്നു ക്രൂശിന്മേൽ..... ക്രൂശിന്മേൽ... തൊണ്ടയിൽ കയ്‌പ്പുനീർ പടരുന്ന വേദന കൺകോണിൽ ഒരു നീർക്കണം... ............................