വിനു ജോസഫ്
മുറ്റമടിക്കുന്ന വെളളമയിൽ
ചട്ടമുണ്ടിന്റെ ഞൊറിവുകൾ അമ്മയെ വെളള മയിലാക്കി. മഴക്കാറുളള പുലർച്ചകളിൽ മുറ്റമടിക്കുന്ന അമ്മ മയിൽ തന്നെയായിരുന്നു; മുറ്റമടിക്കുന്ന വെളളമയിൽ! കുരിപ്പകളുടെ കുന്നുകൾ, കുഴിയാനച്ചോർപ്പകൾ, രാക്കണ്ണുനീരൊലിക്കുന്ന കരിയിലച്ചേറുകൾ അമ്മയെല്ലാമടിച്ചുമാറ്റി. (വെടിപ്പായ മുറ്റത്ത് ചൂലിന്റെ പേനമുനകൾ ന ന നയെന്നു കവിതകളെഴുതി) കടകുത്തിച്ചൂലൊതുക്കി തിരിച്ചുനടക്കേ ശ്രദ്ധിച്ചിട്ടുണ്ടാവണം കാൽപ്പാടു വീഴ്‌ത്തി ശേലുകളഞ്ഞില്ല മുറ്റം, വെളളമയിൽ പറന്നിട്ടുണ്ടാവും!!! Generated from archiv...
വിരസം
പുലരികളെത്ര വിരസം ഉന്മേഷനാശകം മൂരിനീർത്തിക്കിഴക്കുപൊങ്ങും സൂര്യനുമത്ര പഴക്കം. ചിലയ്‌ക്കും കിളികൾക്കു മതേ സ്വരചർവിതം കാക്കക്കാൽ വരയ്‌ക്കുമൊരേപടം, തെളിയും മുറ്റമെന്തു സങ്കടം. പത്രത്തിൽ പതിവു പീഡനം പാതകം ചായമൊത്തവേ നാവിൽ പാഴ്‌രുചി ചവർക്കും കടുപ്പം. പൂമുഖത്തലയ്‌ക്കും ചുമയ്‌ക്കും അടുക്കളപ്പായാരത്തിനു മടുപ്പിലെക്കടുകുപൊട്ടലിന്നും ഒരേമാത്രയിൽ സ്വരം. മടുപ്പു ചുമർകെട്ടിയ വീ(കൂ)ട്ടിൽ ഒച്ചുപോലരിക്കവേ, ചുറ്റിടം കുലുക്കിപ്പാഞ്ഞിടും വാഴ്‌വിന്നശ്വരഥമായിരം. Genera...
വെറും കഴുത
ജീസസ്, വീണ്ടുമാ കുറുക്കന്മാർ പറ്റിക്കും മുമ്പ് ചിത്രകഥകളിൽ നിന്ന് ഇറങ്ങി നടക്കുകയാണ്. പുതിയ നിയമത്തിന്റെ തഴമ്പുണ്ട് മുതുകിൽ, കലിയുഗത്തിന്റെ തിണർപ്പുകളൂരയിൽ, പരിഹാസക്കുരിശാണ് ചുമലിൽ... അതുകൊണ്ട് ജീസസ്, ഇനിയുമാ കുട്ടികൾ കളിയാക്കും മുമ്പ് കളളക്കഥകളുടെ തടവു ചാടുകയാണ്. വലിയ വിഴുപ്പുക്കെട്ടായീ- ഭൂമി, ചുളിഞ്ഞ അഴുക്കുശീലയാകാശം ജീസസ്, ഇപ്പോളിവിടം പതിന്നാലാമിടം; ചുറ്റിലുമലക്കുകല്ലുകൾ.... എങ്കിലുമാരെന്നെ ഒറ്റാൻ, തൂക്കിലേറ്റാൻ...? വെറും കഴുതയല്ലേ. Gen...
അത്ഭുതലോകത്തെ ആലീസ്!!
നീല നിറത്തിൽ പെയ്‌ത പെരുമഴയിലേയ്‌ക്കാണ് ആലീസ് കണ്ണു തുറന്നത്. ഇരകോർത്ത കോടി കോടി ചൂണ്ടനാരുകൾ പോലെ അവൾക്കുചുറ്റും, നീല നീലമഴ!! പാലപ്പൂവിന്റെ പാട്ടുപാടി, കരിമ്പച്ചയിൽ പുളളികളുളള പട്ടുപാവാടക്കാര്യം പറഞ്ഞ്, തഞ്ചത്തിൽ താളത്തിൽ മഴ, നീലമഴ!! മഴയവളെ, വിരൽ നീട്ടി വീട്ടുമുറ്റത്തിറക്കി നാട്ടിടവഴിയിലൂടെ നടത്തി കാണാത്ത കാഴ്‌ചകൾ കാട്ടി!! പൂ മണത്ത്, പുഴ മുറിച്ച് മൂളിപ്പാട്ടും പാടി നീലമഴയും ആലീസും മലകളുടെ ഏതേതു കൊമ്പത്തു കേറി!! നടന്നു നടന്നു നടന്ന് ആലീസ് മഴയിലും വിയർത്തു, തൊണ്ട വറ്റിവരണ്ടു. നീലമഴ...
തലമുറ
തുമ്പയ്‌ക്ക് ഓർക്കിഡിലും മുക്കൂറ്റിക്ക് ആന്തൂറിയത്തിലും പിറന്ന പൂക്കളീയിറമ്പിൽ, തൊടിയെത്ര മാറി! Generated from archived content: poem18_may17.html Author: vinu_joseph