വിനോദ്
വേരിലൊരു വസന്തം നേരുകാത്തിരിക്കുന്നു
വെളുത്ത കുറിഞ്ഞിപ്പൂച്ചയെപ്പോലും മടിയിൽ വെച്ച് തലോടാൻ അവൾക്കിപ്പോൾ ഭയമാണ്. അമ്മയുടെ മടിയിൽ പോലും തല ചായ്‌ക്കാൻ എനിക്കും പേടിയാണ്. ബന്ധങ്ങളുടെ ഈ പവിത്രതീർത്ഥത്തിൽ മാംസത്തുണ്ടെറിഞ്ഞതാരാണ്? ഇത് ചെകുത്താൻമാരുടെ ഉത്സവകാലമാണോ... ആസുരപ്രകാശ ധവളിമയിൽ, പ്രചണ്ഡമായ വാദ്യഘോഷപ്പേക്കാറ്റിൽ അണഞ്ഞു പോകാതിരിക്കാൻ പാടുപെടുന്ന ഒരു മെഴുകുതിരിയുടെ ധർമസങ്കടം ആരു കാണാൻ.... കുറുക്കനൊപ്പം കുഞ്ഞാടുകളും ചോദ്യം ചെയ്യപ്പെടുന്നത് നിഴലുകൾക്ക് നിറവ്യത്യാസമില്ലാത്തതു കൊണ്ടാവാം നീതിയുടെ ക്ഷേത്രമുറ്റത്ത...