വിനോദ് കുമാർ വി പി
വലകൾ
രാവിലെ ഉണർന്നപ്പോൾ, കറങ്ങുന്ന ഫാനിനുമപ്പുറം സീലിങ്ങിൽ ഒരു വലിയ ചിലന്തി. കുറച്ചുസമയം അതിനെത്തന്നെനോക്കികിടക്കുമ്പോൾ, ചിലന്തി എന്നെനോക്കിചിരിക്കുകയാണോ, സഹതപിക്കുകയാണോ?. ഇപ്പോൾ കറങ്ങുന്ന ഫാൻ ഒരു വലിയ ചിലന്തിവലപോലെ എനിക്കുതോന്നി. അതിനുപിറകിൽ ഇരയെകാത്തുകിടക്കുന്ന വലിയ ഒരു ചിലന്തിയും. ഈയിടെ ഭാര്യ എന്നോടുപറഞ്ഞത് ഓർത്തുപോയി. " ഈ വീട്ടിൽ മുഴുവൻ ചിലന്തികളാണ്. എല്ലായിടത്തും വലകളും. തൂത്തു കളഞ്ഞു ഞാൻ മടുത്തു”. അപ്പോൾ അത് അത്രകാര്യമാക്കിയില്ല. ചിലന്തിവലകളൊക്കെ തൂത്തുകളയാൻപറ്റുന്നതല്ലെ? അതിനെന്തിനാണ് ഇങ്ങ...
രണ്ടാംനില
രണ്ടാംനില ഇന്നൊരു ആശ്രയവും, തണുപ്പും ആയി മാറിയിരിക്കുന്നു.
ഈ നിലയിൽ ഞാനിന്ന് സ്വസ്ഥനാണ്. ചെവിടടക്കുന്ന വാഹനങ്ങളുടെ ഇരമ്പലുകളില്ല , ജോലിസ്ഥലത്തെ ആവർത്തനവിരസതകളില്ല. നാലുചുവരുക ളും , ഇടയ്ക്ക് കടന്നുവരുന്ന കാറ്റിന്റെ കുളിരും മാത്രം.
ഇത് പണിയുമ്പോൾ , ബന്ധുക്കളും നാട്ടുകാരും പറയാത്ത കുറ്റങ്ങളില്ല. "നിനക്ക് ഭ്രാന്താണ് , എന്തിനാണ് ഇനിയുമൊരുനിലകൂടി , നീയും ഭാര്യയും മോളും അല്ലെ ഉള്ളൂ ?" ആ ചോദ്യത്തിന് കാര്യമായ ഒരു മറുപടി എന്നെനിക്കുണ്ടായിരുന്നില്ല. സത്യത്തിൽ ഞാനും ആലോചിച്ചിരുന്നു എന്തിനാണ് ?...
പക്...
തൊഴിൽ
കൃത്യം കഴിഞ്ഞു ... അവർ അഞ്ചുപേരും നഗരത്തിൽ നിന്നും ഒഴിഞ്ഞ, പണിതീരാത്ത ഒരു കെട്ടിടത്തിൽ സുരക്ഷിതരാണ്.
മദ്യക്കുപ്പികൾ പലതും കാലിയായി. കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ "ചേട്ടാ നമ്മളെന്തിനാണ് അയാളെ തീർത്തത് " ? നേതാവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല "അവർ പറഞ്ഞു നമ്മൾ ചെയ്തു കാരണം ഇത് നമ്മുടെ തൊഴിലല്ലെ”….ദൂരെയുള്ള വിദ്യാലയത്തിൽ നിന്നും അവക്തമായ ചില വരികൾ കാറ്റിൽ ഒഴുകിയെത്തി. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാൻ……
തൊഴിൽ
കൃത്യം കഴിഞ്ഞു ... അവർ അഞ്ചുപേരും നഗരത്തിൽ നിന്നും ഒഴിഞ്ഞ, പണിതീരാത്ത ഒരു കെട്ടിടത്തിൽ സുരക്ഷിതരാണ്. മദ്യക്കുപ്പികൾ പലതും കാലിയായി. കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ "ചേട്ടാ നമ്മളെന്തിനാണ് അയാളെ തീർത്തത് " ? നേതാവിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല "അവർ പറഞ്ഞു നമ്മൾ ചെയ്തു കാരണം ഇത് നമ്മുടെ തൊഴിലല്ലെ”….ദൂരെയുള്ള വിദ്യാലയത്തിൽ നിന്നും അവക്തമായ ചില വരികൾ കാറ്റിൽ ഒഴുകിയെത്തി. ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്. ഞാൻ……