കെ എ വിനോദ്
ഊഞ്ഞാൽ
ഓണമിങ്ങെത്തുമ്പോളോർമ്മമര-
ച്ചില്ലയിലൂഞ്ഞാലു കെട്ടുന്നു ഞാനും
ആയത്തിലൂഞ്ഞാലിലാടുന്ന നേരത്തു
പോയ കാലത്തിൻ പുനർജ്ജനികൾ
ഓലപ്പുരകളാണന്നേറെയെന്നാകിലും
ഓരോ കുടിയിലും നീളെ പൂക്കളങ്ങൾ
വേലിക്കലെപ്പോഴും നാണിച്ചു നിക്കണ
ലാവണ്യമോലും ചെറു പൂക്കൂടകൾ
പൊക്കാളി നെല്ലു കതിരിട്ടു നിക്കണ
പുഞ്ചപ്പാടത്തിൻ നനുത്ത ചന്തം
ആറ്റിലേക്കങ്ങതാ ചാടുന്നു കുട്ടികൾ
ഏറ്റം മനോജ്ഞമൊരു കാഴ്ചവട്ടം
കാശിൻകുടുക്കകൾ പൊട്ടുമ്പോളെമ്പാടു
വീശുന്ന പുത്തനുടുപ്പിന്റെ വശ്യഗന്ധം
പിഞ്ചുമ...
നടനട
ഉടുതുണിയുരിഞ്ഞിട്ടതാരാണ്?
ഉടുത്തിട്ടും ഗുണമില്ലാക്കൂട്ടരാണ്
നടന്നിട്ടു പോകണതെങ്ങോട്ടാണ്?
നടനട നടനടേ ചാന്ദ്രയാനം !
പുലരി
വെള്ളിവെളിച്ചം തെള്ളിവരുന്നു
പുലരി പിറക്കുന്നു
കൂട്ടിലിരുന്നൊരു കള്ളക്കുയിലോ
നീട്ടി വിളിക്കുന്നു
കാക്കകളങ്ങനെ കലപില കൂട്ടി
കായൽ കടക്കുന്നു
ചെമ്പോത്തുകളോ
കൊമ്പിലിരുന്നീണം മൂളുന്നു
മുറ്റത്തെത്തിയ മൈനയ്ക്കുണ്ട്
തെറ്റിയ പാഠങ്ങൾ
വായാടിക്കിളിയെന്തോ ചൊല്ലി
ഞായം വയ്ക്കുന്നു
പുൽക്കൊടി പോലുമൊരാ-
ലസ്യത്തിൽ മഞ്ഞു പുതയ്ക്കുന്നു
കള്ളവെയിലതാ വന്നു വിറച്ചു
കണ്ണുകൾ ചോപ്പിച്ചു
എന്തിനു വെയിലേയിത്ര തിടുക്കം
ഞാനൊന്നു മയങ്ങട്ടെ
ജീവനമെന്നൊരു വാൾമുന
...
എന്റെ കുറുങ്കവിതകൾ
ഇരുളറിവ്
പുലരി ചിന്തുന്ന വെട്ടത്തിലല്ല
പകലു തൂവുന്ന വെളിച്ചത്തിലല്ല
പനിമതിയും കൺമിഴിയ്ക്കാത്ത
ഇരുളിലല്ലോ നാമറിവത് നമ്മളെ!
പശി
നിറം കൊടുത്തുടൽമിനുക്കി,
നവദ്വാരങ്ങളും കോറിയിട്ടീ,
പശിയെന്ന കനലും നിറച്ചിട്ടു-
യിരെന്തിനു നല്കി,
കാണാത്ത ദൈവമേ!
ദുഃഖം
ഉടൽ തിങ്ങും മുറിവുകളല്ല
കരൾ വിങ്ങും നോവുകളല്ല
അറിവുകളൊക്കെയും
മുറിവുകളാണെന്നൊ-
രറിവാണിന്നെന്റെ ദുഃഖം!
നഗ്നനല്ല
നഗ്നനാണരചനെന്ന് ചൊല്ലുന്നു
നിഷ്ക്കളങ്കബാല്യമെന്നാകിലും...
പാഴ്
ഇന്നലെയും നീയെനിക്കു തന്നു
ഇരുപത്തിനാലു പുത്തൻ മണിക്കൂറുകൾ
കടമെടുത്തതല്ല കരമൊടുക്കിയതല്ല
കറ തീർന്ന നെടുനീളൻ മണിക്കൂറുകൾ
മൂന്നിലൊന്നു ഞാനുറങ്ങിത്തീർത്തു
മൂന്നിലൊന്നു ഞാനന്നത്തിനുരുക്കഴിച്ചു
മൂന്നിലൊന്നെങ്ങു പോയെന്നിറിയില്ല
മൂന്നിലൊന്നു ഞാൻ തിരയുന്നിപ്പോഴും
ചിന്തിച്ചോ ചിറകു വിരിച്ചോ ഞാൻ
വായിച്ചോ വാനം നോക്കിയോ ഞാൻ
ഉടലു മാത്രം കറങ്ങിത്തിരിഞ്ഞേതു
കടലിലേയ്ക്കു ഞാനൊടുങ്ങുകയാവോ!
© വിനോദ് കെ എ
മഴമകൾ
മിഴിനീരുമായിതാ മണ്ണിൽ വീണു
മഴമേഘസുന്ദരി വിണ്ണിൽ നിന്നും
ഇറയത്തു വന്നവൾ തലയടിച്ചു
ഇഷ്ടിക പാകിയ മണൽമുറ്റത്ത്
മണൽമുറ്റമിഷ്ടികക്കെട്ടിനുള്ളിൽ
പ്രാണനടക്കിപ്പിടിച്ചു നിന്നു
ഇടയിലാ ചെറുപുല്ലിൻ നാമ്പുകളോ
തലനീട്ടി ദയനീയമൊന്നു നോക്കി
തൊടിയിലോ മുത്തശ്ശിപ്ലാവുമില്ല
വഴി തെറ്റിയെന്നവൾ കൺകഴച്ചു
മൺചാരിയിൽ, പൂമുഖവാതില്ക്കലും
മുത്തശ്ശിപ്ലാവിന്റെ നെഞ്ചു വിങ്ങി!
തൊടിയിലെ നിർദ്ദയമോവുചാലിൽ
കുലംകുത്തിയവളങ്ങു പാഞ്ഞു പോയി
ഓട മണത്തവൾ മൂക്കുപൊത്തി
പുഴയെവിടെയെവിടെ,യെന്നു കേണു
...
മഴയെന്നു വിളിച്ചോട്ടെ
മാനത്തെ കരിമുകിലിൻ
ചേലുറ്റ കണ്ണീരേ,
മഴയെന്നു വിളിച്ചോട്ടെ
കുളിരിന്റെ തോഴീ നിന്നെ!
ദുരിതത്തിൻ വേനലിനു
വിട ചൊല്ലാൻ നീ വന്നോ?
നീയെന്തേ വൈകിയതീ
മണ്ണിന്റെ തീയ്യാറ്റാൻ ?
മണ്ണിനെ നീ തഴുകുമ്പോൾ
പുതുനാമ്പുകൾ വരവായി!
നാണത്താലവളുടെ മെയ്യിൽ
പച്ചപ്പുകൾ പടരുന്നു!
പുളകത്തിൻ വേരുകള-
ങ്ങാഴത്തിൽ നീളുമ്പോൾ
തിരയുന്നതൂർജ്ജത്തിൻ
വറ്റാത്ത ഖനിയാകാം!
ഇന്നത്തെയീ പുളകം
നാളത്തെ വേനലിന്
പൂക്കളായൊരുങ്ങുന്നു!
കനികളായ് മാറുന്നു!
മാനത്തെ കരിമുകിലിൻ
ചേലുറ്റ കണ്ണീരേ,
മഴയെന്നു വിളിച്ചോ...
വേരുകൾ
ഉമ്മറത്തെ
ചാരുകസേരയിലിരുന്ന് നിത്യവും നരച്ച പകലെണ്ണിത്തീര്‍ക്കുന്നതിനൊപ്പം വീരപുരുഷന്മാരായ തന്റെ മുന്‍ഗാമികളുടെ പുരാവൃത്തങ്ങള്‍ ഏറെ അയവിറക്കാനുണ്ട് ചേമ്പാലക്കാട്ടില്‍ അബ്ദുവിന്. അക്കഥകളോരോന്നും ഉള്ളില്‍ നിന്ന് തികട്ടി വരുമ്പോള്‍ അയാളുടെ നരച്ച പകലുകള്‍ വര്‍ണ്ണാഭങ്ങളാകും, കാലത്തിന്റെ കുത്തിയൊഴുക്കില്‍ തളര്‍ന്നു പോയ കാലിലും നെഞ്ചിന്‍കൂടിനകത്തും ചോര കുത്തിയൊഴുകുന്നതായി തോന്നും.
അയാളുടെ ചിന്തകളുടെ ചരടു പൊട്ടിക്കുന്നത് മിക്കപ്പോഴും തൊട്ടടുത്തുള്ള ജുമായത്ത്പള്ളിയില്‍ നിന്നും ഉയരുന്ന ബാങ്കുവ...
സുകൃതം
ചിന്തിച്ചു നോക്കണം! പ്രപഞ്ച-
ചാരുതകളെ തൊട്ടറിയണം നമ്മളും
രസഭരിതമത്രേ പ്രപഞ്ചത്തിൻ
ഭാവഹാവങ്ങൾ! ചാരുതകൾ!
ചിറകടിച്ചു പറക്കുന്നവർ, ചിലർ
ചിതലുപോലെയരിയ്ക്കുന്നവർ
പച്ചയ്ക്കു മാംസം കടിച്ചിറക്കുന്നവർ
പച്ചയ്ക്കു പുല്ലും ചവച്ചിറക്കുന്നവർ
ഉമിനീരുകൂട്ടിയിരവിഴുങ്ങുന്നവരു-
രഗജീവതമിഴഞ്ഞു തീർക്കുന്നവർ
ചോരമാത്രം കുതുകമാക്കിയോർ
നീരിൽ മാത്രം കാലം കഴിപ്പവർ
സുരപഥമെന്നാർത്തുകൊണ്ടു
നരകജീവിതമാസ്വദിക്കുന്നവർ!
ദുരിതജീവതമൊക്കെയുമടർത്തി
സുരപഥത്തിൻ ശൂന്യത തേടുവോർ
പുല്ലായ് മുളച്ച് സ്നിഗ്ദ...
മറുപിറവി
പ്രളയത്തിൻ ഘോരമാമട്ടഹാസ-
ങ്ങളല്ലോ മുഴങ്ങുന്നതരികിലെന്നാളും
മണൽക്കാറ്റിൻ ചൂളംവിളികളല്ലോ
മുരളുന്നതിവിടോരോ വിളിപ്പാടിലും
കരൾ കൊത്തിപ്പറിക്കുവാനവർ
ചിരിച്ചു യന്ത്രക്കൈകൾ നീട്ടീടവെ
മാഞ്ഞു പോകയാണെന്റെയാ
മരതക കാന്തികളൊക്കെയും
എല്ലിലൊട്ടിയ പച്ചമാംസം മെല്ലെ
കഴുകുകൾ പേർത്തെടുക്കവേ,
മറയുകയാണെൻ ബോധതലങ്ങളി-
ലുറയുന്ന, നല്ലൊരിന്നലെകളെല്ലാം
നെറ്റിയിൽ, പാദങ്ങളിൽ, നാഭിയി-
ലുദകത്തിന്നുപ്പുവെള്ളം പടരവേ,
കാണുന്നു ഞാനകക്കൺകളിൽ
മണൽ പഴുത്തൊരൂഷരഭൂമികൾ
കടൽ കടന്നു വരുവതെന്നു നീ...