Home Authors Posts by വിനോദ്‌ മനമ്മൽ

വിനോദ്‌ മനമ്മൽ

11 POSTS 0 COMMENTS
വിലാസം ശ്രീവർണ്ണം, എ.ആർ. നഗർ പി.ഒ. മലപ്പുറം Address: Post Code: 676 305 Mob : +919895919286 Email : vinu2k@gmail.com

എട്ട്‌ മിനിക്കഥകൾ

കാണാത്തത്‌ പറമ്പിലും പാടത്തും റോഡുവക്കിലും ഒക്കെ ഞാൻ തിരഞ്ഞുനോക്കി. അത്‌ ക്രൂരതയല്ലേ എന്ന്‌. എങ്കിലും അതിലുപരി ഒരു ജിജ്ഞാസയാണ്‌. എന്തായാലും ഇതുവരെ എനിക്ക്‌ കാണുവാൻ കഴിഞ്ഞിട്ടില്ല - കിളികൾ വയസ്സുചെന്ന്‌ ചത്തുകിടക്കുന്നത്‌! പത്രം “കുരങ്ങൻമാരേ... കഴുതകളേ... എല്ലാവർക്കും മംഗളാശംസകൾ...!!” “മനുഷ്യൻമാരായ മനുഷ്യൻമാരേ നിങ്ങൾക്ക്‌ നന്ദി...” “വേണ്ട - നന്ദി നിങ്ങളെടുത്തോ” “ഇല്ല... ഞങ്ങൾ വാങ്ങിപ്പിക്കും” “എങ്കിൽ ഞങ്ങൾ സമരം ചെയ്യും!” -സമരം... ബന്ദ്‌... വാഹനം കത്തിക്കൽ... സംഘർഷം.... മനുഷ്യരും കഴുതപ്പോലീസുകള...

നാടകം നടക്കവെ അണിയറ

ഏറെച്ചടുലമി,ത്താളവും കൺകളിൽ കാടുകൾ മേയും മുകിലും ദൂരെ നിഴലുകൾ കയ്യടിച്ചാർക്കുന്ന നേരവുമെൻ തുടിപ്പും. എത്ര നേരം, വീണ്ടുമെത്രപേരെത്രയോ വേഷങ്ങളാണിനിയാവോ പാടുന്നു ആടുന്നഭിനയിക്കു,ന്നിരുൾ- ക്കാടിനെ പറ്റി വരണ്ട വഴികളെ പറ്റി മഞ്ഞിനെ മഴയെ മഴക്കാറിനെപ്പറ്റി. എന്നിലിരുൾപ്പെയ്‌തൊടുങ്ങേ അണിയറ- യ്‌ക്കുളളിലൊതുങ്ങാനൊരുങ്ങെ മഴയോ മുകിൽ ചാരി നിന്ന നിറങ്ങളോ ആരോ പറയുന്നു മെല്ലെ; ‘നേരമായ്‌ പോയിടാം പാതിരാവായണി- യറയും ശൂന്യമാവുന്നൂ.’ വേദികളില്ലിനി വേറെയെനിക്കെന്റെ വേഷമഴിച്ചൊന്നു വയ്‌ക്കാം മായ്‌ക്കാം കടുംനിറ...

വാൽക്കഷ്‌ണങ്ങൾ

തെരുവുപട്ടിയുടെ ഓട്ടത്തിനിടയിലെ കരച്ചിൽ ഒരു സംതൃപ്തിയാണ്‌ എറിഞ്ഞവന്‌. ഒന്നും മിണ്ടാതെ ഓട്ടം നിർത്തി മെല്ലെ തിരിഞ്ഞുനോക്കി, ‘കട്ടതിനു കിട്ടി’-യെന്ന ആ നടത്തം ഉളളിൽ ചൂടുവെളളത്തിന്റെ തിളപ്പാണ്‌ ഒഴിച്ചവന്‌. വാലിൽ കടിച്ചതിന്റെ വേദന ചേറിൽ കുളിച്ചവന്‌ കണ്ടത്തിനുചുറ്റും ആർത്തവർ കൊടുത്ത കൊമ്പാണ്‌. സ്‌ഫടികഹൃദയത്തിലെ അനങ്ങുന്ന ചിത്രം ഈ പുസ്തകത്തിലെ നീയുറങ്ങാത്ത ഒറ്റത്താളാണ്‌...! Generated from archived content: poem2_aug4.html Author: vinod_manammal

സ്പോൺസേർഡ്‌ പ്രോഗ്രാം

ചില്ലുതാളിൽ ജീവനറ്റ നേർരേഖകൾ ഇലകളും പൂക്കളും ചൂടി-സ്മൃതിയുടെ ചിരിയെ വരച്ചെടുക്കുമ്പോൾ, വസന്തം നരകളെ ബട്ടൻ ഞെക്കി- മാറുന്ന ജാലക- ക്കോണിലെന്നോർമ്മ തെറ്റുന്നു. മിഴിച്ചല്ലയിൽ നിന്റെ പരിഭവം, പെയ്യുന്ന മരം - അതിൽ ഞാൻ നനയുമ്പോൾ, നിർവ്വികാരം - നമ്മളൊന്നും അറിഞ്ഞില്ല! നാം രണ്ടുതീരങ്ങന്ന് ! ! ! ഒന്നമർത്തേണ്ടതേയുളളു ഞാൻ - വർഷവും വേനലും വന്നുപോകുന്നു, ശിരസിൽ നി- ന്നൊരു കിളിപ്പാട്ടുവറ്റുന്നു, ഇരുളിൽ നി- ന്നൊരു ചിറകൊച്ചയെത്തുന്നു...... ചുറ്റിത്തിര​‍്ഞ്ഞാർമ്മ വീണ്ടുമെത്തുന്നതേ ചില്ലുജനൽമിഴിക്കോണിൽ, പാതിര...

പത്രവായന

കാര്യമായ്‌ ഒന്നും തന്നെ ചെയ്യുക വേണ്ട, എന്നും ഉമ്മറത്തനങ്ങാതെ ഇരുന്നാൽ മാത്രം മതി. ജീവിത സായന്തനം; നരച്ച ചിന്ത, സ്‌മൃതി- ത്തിരകളെണ്ണി കടൽ- നീലിമ നുണയുന്നു. പഠിച്ചു പഠിച്ചങ്ങു കോൺക്രീറ്റു കാട്ടിൽ മക്കൾ, മാസാമാസത്തിൽ പെൻഷൻ വാങ്ങിയിവിടെ ഞാനും. നേരമൊന്നുമേ വേഗം നീങ്ങുന്നുമില്ലെ,ന്നാലും ഒരു ദിനത്തെ കൊല്ലാൻ അന്നത്തെ പത്രം മതി...! ആരുമില്ലാത്ത വീട്‌ ഉമ്മറത്തൊരു ചാരു- കസേര അതിൽ ഞാൻ, എന്റെ കയ്യിലായ്‌ ഒരു പത്രം. പത്രത്തിനെന്നും പുതിയ മുഖം, എല്ലാം മറക്കാൻ കഴിയുന്ന പുതിയ തലക്കെട്ട്‌. വായിച്ചു കഴിഞ...

ചൂട്ട്‌

ഓരോ മുളെളാടിക്കുമ്പോഴും ചൂട്ടു കറ്റയ്‌ക്കുപിന്നിൽ ഓരോ കണ്ണുകൾ വീതം തുറക്കുന്നു. ഉമ്മറത്തു നിന്നും മുറ്റം കടന്ന്‌ ചെറുവരമ്പിലൂടെ നടക്കുമ്പോൾ കാതിലെ, ഇരുട്ടു കുത്തിയൊലിക്കുന്ന കനത്ത ശബ്‌ദത്തിനു മീതെ മിന്നാമിനുങ്ങികൾ ചൂട്ട്‌ കത്തിക്കുന്നു. കനൽ വെളിച്ചത്തിൽ ആകാശത്ത്‌ തൂങ്ങി കിടക്കുന്ന മരങ്ങളുടെ കരിഞ്ഞ അസ്ഥികൾക്കു താഴെ; ചെരിപ്പ്‌ ചവച്ചു തുപ്പിയ കാലൊച്ചകൾ, കറുത്ത പുൽവിരിപ്പിൽ കുടിച്ചുവച്ച ഒഴിഞ്ഞ കുപ്പികൾ, ചത്തുമലച്ച ഭ്രാന്താലയങ്ങൾപോലെ അടച്ചുവച്ച പുസ്തകങ്ങൾ... ഓരോ ചൂട്ട്‌ കുത്തിക്കെടുത്തുമ്പ...

മറവി

വീണ്ടും മൃതി മിഴികളിൽ ചൂണ്ടകൾ മറവിതൻ ഇരപൊഴിക്കും വനങ്ങളിൽ, കണ്ണുനീർ- ക്കടൽച്ചിരികളിൽ കണ്ടുമുട്ടുന്നു നാം. പല വരികൾക്കു പിറകിൽ - ഇരുട്ടിന്റെ വലകളിൽ മിഴി കൊഴിഞ്ഞ നേരങ്ങളിൽ പണ്ട്‌, പറഞ്ഞിരുന്നില്ലൊരുനാളുമെന്നെ നീ, നിന്നെ ഞാൻ, നഷ്ടമാവുകയില്ലെന്ന്‌. മരങ്ങൾ വറ്റു,മുൾക്കാടുവറ്റും വരൾ- പ്പുഴകൾ വറ്റു,മിക്കണ്ണുകൾ വറ്റും നീ ചിരിക്കും പകലിന്റെ വിളറിയ പുസ്തകങ്ങളിൽ ഈയിരുട്ടിന്റെ ചരിത രേഖയായ്‌ നീ ചിരിക്കും- നന്ദി. Generated from archived content: poem1_apr18_07.html Autho...

ചൂണ്ട

    ആഴങ്ങളിൽ വച്ച്‌ എന്റെ പേരുകളോരോന്നും കീറിക്കളഞ്ഞു നീ കാണുക, ദുഃശ്ശകുന പീഡയിൽ ഉരുകി വറ്റുന്നൊരെൻ ദുരന്ത ദിനങ്ങളെ. ഹൃദയച്ചുളിവിൽ, കരിഞ്ഞരമ്പുകൾക്കിടെ, ദുരിതസ്വപ്നത്തിൻ പനിച്ചൂളയിൽ, തുളവീണ കണ്ണുപൂക്കളിൽ, വെന്ത നാവിൽ; പാതിരാ സൗഹൃദങ്ങളിൽ പിറന്ന നിമിഷബീജങ്ങളായ്‌ നാം എന്നേ പിരിഞ്ഞവരല്ലേ.... മൗനം കഴുത്തിൽ ചൂണ്ടയിട്ടൊരുക്കുന്ന വ്യഥിത നിമിഷങ്ങളിൽ കൂരിരുട്ടിന്റെ ആത്മവനങ്ങളിൽ മാംസ സൗഹൃദങ്ങളിൽ നാം പരസ്പരം കൈമാറി പിരിഞ്ഞ വിശപ്പിന്റെ പാതിരാ വഞ്ചികൾ. രണ...

കടം

തെരുവു തുപ്പുന്ന ചവറുകൾ തിന്ന്‌ കരിഞ്ഞ ശാഖയിൽ- പ്പൊടിഞ്ഞ ചോരയിൽ, ഈ മണൽച്ചാലിലെ കണ്ണുനീർ ചില്ലിൽ കുരുങ്ങുന്ന സിന്ദൂര- പ്പൊട്ടിൽ; പതുക്കെ ഈ സന്ധ്യയെ ഞാനും എണ്ണിയെടുക്കുന്നു. അസഹ്യതയുടെ തളർന്ന കൈകളിൽ, അറിഞ്ഞവയുടെ അപാരതയിൽ, മേലെ ഒറ്റപ്പെടലിന്റെ കടൽക്കാക്കയിൽ; ഈ നിമിഷപ്പൂവു ഞാൻ കടമെടുക്കുന്നു. പകൽ വെളിച്ചത്തിൽ പൊളളും കടങ്ങളിൽ ഇരുൾ വിരിക്കുമീ പലിശക്കിടക്കയിൽ വിളർത്തു വീഴുമ്പോൾ ഈ കടം എഴുതി തളളുമായിരിക്കും... Generated from archived content: poem-sept7.html Auth...

പ്രണയപൂർവ്വം

കനവിൻ മുകിൽക്കരൾ ഉരുകും കുന്നിറങ്ങി, ഇരുളും മുളളുകളും കരയും കാടുചുറ്റി, ചോരയും ഉപ്പും കൂടി- ച്ചുഴറിയൊഴുകുന്നു.... ഇരുളും മാറാലയും മൂടുമെൻ ഹൃദയത്തിൽ നീ നട്ട വെളിച്ചവും പൂക്കളും മുളളുകളും ഏതൊരു മഴക്കാല- ത്തൊഴുക്കിക്കളഞ്ഞു നാം...? ഒഴുകിയൊഴുകിയൊ- രിത്തിരിക്കണ്ണീർച്ചാലായ്‌, കരഞ്ഞു കൺകൾ വറ്റി- യൊഴുകും മൺൽച്ചാലായ്‌; കടൽച്ചിരികൾ കാണാ- തുരുകി വറ്റും പുഴ...! കിതച്ചു തല തല്ലി- ച്ചിരിക്കും കരൾത്തീരം, നിനവും നിറങ്ങളും- നിറഞ്ഞ നിഗൂഢത, കരളിൽ കടിഞ്ഞാണു പൊട്ടുന്ന അസ്വസ്തത; പ്രണയംപോലെ കണ്ണിൽ നിശ്ശബ്‌ദം കടൽ...

തീർച്ചയായും വായിക്കുക