വിനോദ് ഇളകൊളളൂർ
അടിയന്തിരാവസ്ഥയിലെ കുഞ്ഞുരാമൻ
അടിയന്തിരാവസ്ഥക്കാലത്ത് പീഡിപ്പിക്കപ്പെട്ട കുഞ്ഞുരാമനെക്കുറിച്ച് ഞായറാഴ്‌ചപ്പതിപ്പിൽ ഫീച്ചർ തയ്യാറാക്കാനാണ് സബ്‌എഡിറ്റർ പെൺകുട്ടി എത്തിയത്. പലതവണ പലരോടും പറഞ്ഞ കാര്യങ്ങൾ കുഞ്ഞുരാമൻ അയവിറക്കാൻ തുടങ്ങി-“കക്കയം ക്യാമ്പ്, ജയറാം പടിക്കൽ, കെ.കരുണാകരൻ...‘ ഫോട്ടോഗ്രാഫർക്കുവേണ്ടി കുഞ്ഞുരാമൻ ചാഞ്ഞും ചരിഞ്ഞും പോസ് ചെയ്‌തു. ”വലിയ ഉപകാരം അപ്പൂപ്പാ...“ പെൺകുട്ടി മടങ്ങി. ഉച്ചകഴിഞ്ഞ് ടി.വി. ചാനലിന്റെ ഊഴമായിരുന്നു. പുതിയ രാഷ്‌ട്രീയസഖ്യത്തെക്കുറിച്ചായിരുന്നു അവർക്ക് അറിയേണ്ടത്. കുഞ്ഞുരാമൻ ആടിത...