വിനോദ് ഇ.ആർ.
പടയണിക്കോലങ്ങൾ
മദ്ധ്യതിരുവിതാംകൂറിലെ ഒരു അനുഷ്‌ഠാനകലാരൂപമാണ് പടയണി. പ്രകൃതിയും മനുഷ്യനും തമ്മിലുളള ബന്ധം ഈ കലാരൂപത്തിൽ വ്യക്തമായി കാണാം. പ്രകൃതിജനയവിഭവങ്ങളാണ് പടയണിയുടെ ആഹാര്യാംശങ്ങളാകുന്നത്. കിരീടവും മുഖപ്പാളയും നെഞ്ചിലെയും അരയിലെയും ഒക്കെ ആഭരണങ്ങളും നിർമ്മിക്കുന്നത് പാളകൊണ്ടാണ്. പാളക്കോലം വച്ചുകെട്ടി, തപ്പുകൊട്ടി പാടിവിളിക്കുമ്പോൾ അദൃശ്യരായ ദേവതകൾ തങ്ങളുടെ ആവാസസ്‌ഥാനങ്ങളിൽനിന്നും കോലങ്ങളിലെത്തുകയും ഭക്തരുടെ പൂജാബലികൾ ഏറ്റുവാങ്ങി സംതൃപ്തരായി അവരെ അനുഗ്രഹിച്ച് തിരികെ പോവുകയും ചെയ്യുന്നു. മനുഷ്യൻ ദേവതയാ...
മാലിക്കുബെറു
ലക്ഷദ്വീപ് സമൂഹത്തിൽ പെടുന്ന മിനിക്കോയ് ദ്വീപിലെ പ്രധാന വാദ്യോപകരണമാണ് ബെറു. മിനിക്കോയ് ദ്വീപിന്റെ പഴയ പേര് ‘മാലിക്കു’ എന്നായിരുന്നതിനാൽ ‘മാലിക്കുബെറു’എന്നും ഈ വാദ്യോപകരണം അറിയപ്പെടുന്നുണ്ട്. ദ്വീപിലെ പരമ്പരാഗത നൃത്തമായ ‘ലാവാ’യ്‌ക്കാണ് ബെറു ഉപയോഗിക്കുന്നത്. ഈ നൃത്തത്തിന് ഇപ്പോൾ പണ്ടു കാലത്തേതിൽനിന്നും ഏറെ വ്യത്യാസങ്ങൾ വന്നിട്ടുളളതായി പ്രായം ചെന്നവർ അഭിപ്രായപ്പെടുന്നുണ്ട്. ലാവായുടെയോ ബെറുവിന്റെയോ പഴക്കത്തെ സംബന്ധിച്ച് വ്യക്‌തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ലാവായ്‌ക്ക്...
മിനിക്കോയ് ദ്വീപിലെ തോണികൾ
ഭാരതത്തിന്റെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിലെ തെക്കേ അറ്റത്തുളള ദ്വീപാണ് മിനിക്കോയ്. ഈ ദ്വീപിലേയ്‌ക്ക് യാത്രയ്‌ക്കുളള ഏക ആശ്രയം കപ്പലാണ്. പണ്ട് സമുദ്രസഞ്ചാരത്തിന് ഒരുതരം പായക്കപ്പലായ ‘മരക്കലം’ ഉപയോഗിച്ചിരുന്നുവത്രെ. തെയ്യത്തിലെ ‘മരക്കലത്തമ്മ’ത്തോറ്റത്തിൽ കപ്പൽനിർമ്മിച്ച് ചായംപൂശുന്നതിനേയും ചിത്രപ്പണികൾ ചെയ്യുന്നതിനേയും കുറിച്ച് വിശദമായ വർണ്ണനയുണ്ട്. മിനിക്കോയ് ദ്വീപിലെ ജനങ്ങൾ ഉപജീവനത്തിനായി പ്രധാനമായും കപ്പൽ ജോലികളിലും മത്സ്യബന്ധനത്തിലും ഏർപ്പെടുന്നു. കപ്പലിൽനിന്നും യാ...