വിനീത് വിശ്വദേവ്
ചിത
വടക്കിനിയിൽ പൂത്ത
വടിവൊത്ത നാട്ടുമാവിന്റെ
ശിഖരമൊന്നു മുറിച്ചവർ
വിറകുകൊള്ളികളാക്കി
കടയ്ക്കൽ കടപുഴകി വീണവനു
കോടാലികൊണ്ടു കീറിയ,
കറയിറ്റുവീഴുന്ന വിറകുകൊണ്ടു
കിടക്കയൊരുക്കുന്നവർ.
ചന്ദനമുട്ടികൾ പേരിനുചേർത്ത
ചിതയിൽ ചേർക്കുന്നു രാമച്ചവും
ചുടലയെറിയുമ്പോൾ ഗമിക്കുന്നു
ചുറ്റുമകിലിൻ ഗന്ധവും.
സമൃദ്ധിയിൽ സുഖിച്ചവന്
സമയമില്ലാതെപോയി,
സർവ്വം മറന്നു സന്തോഷമകന്നു
സമയത്തുവന്നു കണ്ണീർ വാർക്കുന്നു.
കാലം കർന്നെടുത്ത പ്രാണൻ
കറുത്തചാരമായി
ചിതയിലണയുമ്പോൾ
കടലിലൊഴുക്കുന്നു കപാലവും അ...
പെരുമാൾ രാജൻ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ, പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന്. എന്നാൽ, അങ്ങനെ അല്ലന്നുമാത്രമല്ല ആളേ നേരിൽ കണ്ടാൽ കൊന്നപ്പത്തൽ ഉണങ്ങിയ ശരീരപ്രകൃതം. രാജനു നാട്ടുകാർ ആലങ്കാരികമായി ചാർത്തിക്കൊടുത്ത പേരായിരുന്നു പെരുമാളെന്നത്. സത്യത്തിൽ രാജൻ പെരുമാളാണൊന്നു ചോദിച്ചാൽ പത്തിരുപതു വർഷക്കാലം നാട്ടുകാരായ നാട്ടുകാരെ എല്ലാം തന്നെ ചെറിയ തീർത്ഥയാത്ര സംഘങ്ങളാക്കി പ...