വിനീത്. ഇ
മൂന്ന് കവിതകൾ
ആഴങ്ങളിൽ നഷ്‌ടപ്പെട്ടവർ അവർ ആഴങ്ങൾ സ്വപ്‌നം കണ്ടിരുന്നുവോ?അതോ ആഴങ്ങൾ അവരെ സ്വപ്‌നം കണ്ടിരുന്നുവോ?എന്തായിരിക്കും അവർ ആഴത്തിൽ ദർശിച്ചത്?അതോ തന്റെ രഹസ്യങ്ങൾ വെളിവാകും മുൻപെആഴങ്ങൾ അവരെ പുണർന്നുവോ? സ്വപ്‌നം എപ്പോഴോ ഞാൻ സ്വപ്‌നം കാണാൻ മറന്നുദുഃസ്വപ്‌നങ്ങൾ കാണാത്തതിൽ ഞാൻ സന്തോഷിച്ചുപിന്നീടറിഞ്ഞു മറ്റുള്ളവർ എന്നെ സ്വപ്‌നം കാണുന്നുവെന്ന്‌അവർ പറയുന്നു “ചത്താലും പോവില്ലെ പണ്ടാരം”. ചോര ചോരയ്‌ക്കു വിലയില്ലാത്ത നാട്ടിൽചോര ചിന്തിയിട്ടെന്തു കാര്യംചിന്തിയ ചോര തന്റേതല്ലെങ്കിൽഅതിലൊട്ടുമില്ല കാര്യം.ചിന്തേണ്ടിന്ന...