വിനീത വിജയൻ
ചിറകൊടിഞ്ഞ ശലഭം
നറുമണം പടർത്തും പനിനീർ കുസുമത്തിൽ ചുണ്ടത്തണയും ശലഭമായിരുന്നു അവൾ അവളുടെ ജീവിതയാത്രയിലുടനീളെയു ടയാത്ത മൺചിരാതുകളായിരുന്നു അന്നവളതൊക്കെയും ഒരിക്കലും മായാത്ത വർണചിത്രങ്ങളായ് ധരിച്ചിരുന്നു സൗഹൃദത്താലവളോരോരോ പൂവിലും പാറിപ്പറന്നു മധുനുകർന്നു മുമ്പോട്ടുനീങ്ങുവാനവൾക്കാശ കൊടുത്തതാ- സ്‌നേഹത്തിൻ ലഹരിയായിരുന്നു ആ സ്‌നേഹമവളുടെ എല്ലാമെല്ലാമായ് ധരിച്ചൊരു കാലമായിരുന്നു, എന്നാലിന്ന്- പൊട്ടിത്തകർന്നൊരു മൺചിരാതിന്റെ മട്ടും മനസ്സുമാണവൾക്ക് അവളുടെ ചിത്രങ്ങളോരോന്നോരോന്നായ് പെട്ടെന്നുതന്നെ മായാൻ തുടങ്ങി കാലമാം ധര...