വിനീത്
ചിറകറ്റ ഓർമ്മകളെ വരയ്‌ക്കുമ്പോൾ
(ലേഖകൻ ഒരു പ്രവാസിയല്ല. ഒരു മേടമാസ പ്രവാസ ജീവിതാനുഭവത്തിൽ നിന്നെഴുതിയത്.) “ഓർമ്മകളാം വർഷകാലം, ഗൃഹാതുരം സായന്തനം നിറകണ്ണിൽ, നിന്നെച്ചൊല്ലി നോവുന്നു നെഞ്ചിൽ വീണ്ടും മുറിപ്പാടുകൾ” -വിജയലക്ഷ്‌മി നീറുകയാണ്, എന്റെ ഉള്ള് നിറയെ, ഒരു മഹാതീർത്ഥാടനം പോലെ ഈ ജീവിതം എന്തെന്നില്ലാത്ത, എവിടേക്കെന്നില്ലാത്ത ഒരു യാത്രയാവുകയാണ്, ദേശകാലത്തിന്റെ അതിർ വരമ്പുകൾ താണ്ടിക്കൊണ്ട്. അതിൽ എനിക്ക് നഷ്‌ടമാകുന്നതെന്തെന്ന് ഞാനറിയുന്നു. മണ്ണിന്റെ ചൂരും ഇളംകാറ്റിന്റെ കുളിരും വിട്ട് അതിജീവനത്തിനു വേണ്ടി ഈ മറ്റുനഗ...